മണ്ണാര്‍ക്കാട്: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പ്രസ് ക്ലബ് മണ്ണാര്‍ക്കാടിന്റെ നേതൃ ത്വത്തില്‍ മണ്ണാര്‍ക്കാട് പൊലിസ് സ്റ്റേഷന് വളപ്പില്‍ വൃക്ഷതൈകള്‍ നട്ടു. പരിസ്ഥിതി ദിനാച രണ പരിപാടി സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ അഷ്റഫ് ഉദ്ഘാടനം ചെയ്തു. പ്രസ് ക്ലബ് പ്രസിഡന്റ് കൃഷ്ണദാസ് കൃപ അധ്യക്ഷനായി. സെക്രട്ടറി രാജേഷ് മണ്ണാര്‍ക്കാട്, മറ്റുഭാരവാഹികളായ ഇ.എം അഷ്റഫ്, ഡി.മധു, കെ.പി അഷ്റഫ്, അമീന് മണ്ണാര്‍ക്കാട്, നിസാര്‍, അര്‍ഷാദ് തുടങ്ങിയവര്‍ പങ്കെടുത്തു
