തച്ചമ്പാറ: ദേശബന്ധു ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ വാഹനങ്ങളില്‍ നടന്ന തുടര്‍ പരിശോധന യില്‍ രണ്ട് ബസുകളുടെ ഫിറ്റ്നസ് മോട്ടോര്‍വാഹന വകുപ്പ് റദ്ദാക്കി.വാഹനത്തില്‍ വേഗപ്പൂട്ട് സ്ഥാപിക്കാത്തതും സുരക്ഷിതത്വ കുറവും കണക്കിലെടുത്താണ് നടപടി. 4 വാഹനങ്ങളില്‍ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയ കുറവുകള്‍ പരിഹരിച്ച ശേഷം മാത്രം കുട്ടികളുമായി സര്‍വീസ് നടത്തിയാല്‍ മതിയെന്ന് നിര്‍ദേശവും വകുപ്പ് അധികൃതര്‍ നല്കി. വ്യാഴാഴ്ച്ച വിദ്യാര്‍ഥിക ളുമായി പോകുന്നതിനിടയില്‍ വാതില്‍ റോഡിലേക്ക് വീണ ബസ് ജിപിഎസ് ലോക്കേഷന്‍ പരിശോധനയിലൂടെ പാലക്കാട് കൊപ്പത്തുനിന്നും ഉദ്യോഗസ്ഥര്‍ കണ്ടെത്തി. സംഭവശേഷം ബസ് കാണാത്തതിനെ തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ പരിശോധിക്കാന്‍ കഴിഞ്ഞിരുന്നില്ല. മതിയായ രേഖകള്‍ ഇല്ലാതെയാണ് ബസ് ഓടിയതെന്നു ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഡ്രൈവറുടെ ലൈസന്‍സ് പിടിച്ചെടുത്തു. തുടര്‍നടപടികള്‍ക്കായി ഉന്നത അധികൃതര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കും.6 വാഹ നങ്ങളിലാണ് വെളളിയാഴ്ച്ച പരിശോധന നടത്തിയത്. പാലക്കാട് ആര്.ടി.ഒ. സി.യു. മുജീബിന്റെ നേതൃത്വത്തില്‍ പി.എം.രവികുമാര്‍, എസ്.അരവിന്ദ്, എം.മുഹമ്മദ് റഫീഖ്,മുഹമ്മദ് ലബീബ്, ദിവിന് തുടങ്ങിയ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലായിരുന്നു പരിശോധന നടന്നത്.
