എടത്തനാട്ടുകര : പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ചളവ മൈത്രി ലൈബ്രറിയുടെ നേതൃത്വത്തില്‍ കാലാവസ്ഥ വ്യതിയാനം എന്ന വിഷയത്തില്‍ ഓപ്പണ്‍ ഫോറം സംഘടിപ്പിച്ചു. സി.എന്‍ സുബൈര്വിഷയാവതരണം നടത്തി. പി ജ്യോതീന്ദ്രകുമാര്‍ മോഡറേറ്ററായി. എ.പി മുഹമ്മദാലി, കെ. കൃഷ്ണന്, പി.ഗോപാലകൃഷ്ണന്, എ പി മുഹമ്മദ്, കെ. അബ്ദുള്‍ റഫീക്ക്, സി. ശ്രീധരന്, സി. ഗോപാലകൃഷ്ണന്, അജ്ഞലി കൃഷ്ണ, കെ. നിവേദ് , എം. കൃഷ്ണകുമാര്‍, എ. വിപിന്‍ ദാസ് , സി . പ്രതീഷ്, ഇ.ജിഷ എന്നിവര്‍ പങ്കെടുത്തു. അഡ്വ. ബെന്നി അഗസ്റ്റ്യന്‍ സ്വാഗതവും, പി. അജേഷ് നന്ദിയും പറഞ്ഞു.
