മണ്ണാര്‍ക്കാട്:ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് എം.ഇ.എസ്. കല്ലടി ഓട്ടോണമസ് കോളജ്, മണ്ണാര്‍ക്കാട് വനംഡിവിഷന്റെ സഹകരണത്തോടെ കച്ചേരിപ്പറമ്പ് വനഭൂമിയില്‍ വൃക്ഷതൈക ള്‍ നട്ടു. കോളജിലെ എന്‍.എസ്.എസ്. യുണിറ്റുകള്‍, ഭൂമിത്രസേന ക്ലബ്, സസ്യശാസ്ത്രം, രസതന്ത്രം എന്നീ വിഭാഗങ്ങളുടെ സംയുക്താഭിമുഖ്യത്തില്‍ നടന്ന പരിപാടി മണ്ണാര്‍ക്കാട് റെയ്ഞ്ച് ഓഫിസ ര്‍ ഇമ്രോസ് ഏലിയാസ് നവാസ് ഉദ്ഘാടനം ചെയ്തു. തിരുവിഴാംകുന്ന് ഡെപ്യുട്ടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫിസര്‍ സി.ഗിരീഷ്, ബി.എഫ്.ഒമാരായ വി.ആര് അമ്പിളി, കെ.ബിന്ദു, ഭൂമിത്രസേന കോര്‍ഡി നേറ്റര്‍ എം.കെ നസീമ, എന്‍.എസ്.എസ്. പ്രോഗ്രാം ഓഫിസര്‍മാരായ ഡോ.ജൂലിയ, കെ.ഷെരീഫ്, ബോട്ടണി അധ്യാപിക എ.എ മുഹ്സിന എന്നിവര്‍ സംസാരിച്ചു.
