കോട്ടോപ്പാടം: കോട്ടോപ്പാടം പഞ്ചായത്ത് കൃഷിഭവന്റെ ആഭിമുഖ്യത്തില്‍ ലോകപരിസ്ഥിതി ദിനമാചരിച്ചു. കോട്ടോപ്പാടം കല്ലടി അബ്ദുഹാജി ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടന്ന ദിനാച രണ പരിപാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ചന്ദ്രന് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡ ന്റ് കെ.പി ഉമ്മര്‍ അധ്യക്ഷനായി. പരിസ്ഥിതി സെമിനാറില്‍ മണ്ണാര്‍ക്കാട് സെക്ഷന്‍ ഫോറസ്റ്റ് ഓഫിസര്‍ മുഹമ്മദ് സിദ്ധിക്ക് വിഷയാവതരണം നടത്തി. ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ സൈനുദ്ദീന്‍ താളിയില്‍, സുമയ്യ ചേരെതൊടി, ദീപ ഷിന്റോ, മെമ്പര്‍മാരായ കെ.ടി സുല്‍ഫത്ത്, മുഹമ്മദ് സാലിം, പി.ടി.എ. പ്രസിഡന്റ് കെ.ടി അബ്ദുള്ള, വൈസ് പ്രസിഡന്റ് സാജിദ്, പ്രിന്‍സിപ്പല്‍ എം.പി സാദിക്ക്, പ്രധാന അധ്യാപകന് കെ.എസ് മനോജ്, കൃഷി അസിസ്റ്റ ന്റ് രാജേഷ്, ഹബീബ് റഹ്മാന്, പി.ഇ സുധ, സി.പി വിജയന് തുടങ്ങിയവര്‍ സംസാരിച്ചു. വൃക്ഷ ത്തൈ നടീല്‍, പ്ലാസറ്റിക് നിര്‍മാര്‍ജനം, പ്രതിജ്ഞ എന്നിവ നടന്നു.
