പാലക്കാട്: പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കേരള പ്രൊട്ടക്ടീവ് സ്റ്റാഫ് അസോസിയേഷന് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പൊതുജനങ്ങള്‍ക്കായി ബോധവല്‍ക്കരണ കാംപെയിനും ചുമരെഴുത്തും സംഘടിപ്പിച്ചു. പാലക്കാട് സ്റ്റേഡിയം സ്റ്റാന്‍ഡില്‍ നടന്ന പരിപാടി കലാസംവിധാ യകന് പ്രമോദ് പള്ളിയില്‍ ഉദ്ഘാടം ചെയ്തു. സംഘടനാ ജില്ലാ പ്രസിഡന്റ് സുധീഷ് കുമാര്‍ അധ്യ ക്ഷനായി. യുവകവി അജീഷ് മുണ്ടൂര്‍, സംഘടന ജില്ലാ സെക്രട്ടറി എം.മൊഹമ്മദ് സുബൈര്‍, കിഴക്കന്‍ മേഖല സെക്രട്ടറി ശ്രീനിവാസന്, സംസ്ഥാന കമ്മിറ്റി അംഗം ഗിരീഷ് കുമാര്‍, സംസ്ഥാ ന കൗണ്‍സിലര്‍മാരായ സജയന്, പ്രകാശന്, രഞ്ജിത്ത്, അമല്‍ദേവ്, ദീപക്, ജില്ലാ ഭാരവാഹിക ളായ രാഷേജ് കുമാര്‍, സജീവ്, വനകുടുംബം ജില്ലാ സെക്രട്ടറി ശശികുമാര്‍, ജില്ലാട്രഷറര്‍ മധു തുടങ്ങിയവര്‍ സംസാരിച്ചു.
