നാട്ടുകൽ:”മണ്ണറിഞ്ഞ് മരം നടാം, ഭൂമിക്ക് കാവലാകാം” എന്ന സന്ദേശവുമായി എം.എസ്.എസ് സംസ്ഥാന കമ്മിറ്റി നടത്തുന്ന പരിസ്ഥിതി ബോധവൽക്കരണ കാമ്പയിൻ ജില്ലാ തല ഉദ്ഘാടനം
നാട്ടുകൽ കാരുണ്യ അഗതി മന്ദിരം കോമ്പൗണ്ടിൽ നടന്നു.വൃക്ഷതൈ നട്ട് ജില്ലാ പ്രസിഡണ്ട് ഹമീദ് കൊമ്പത്ത് ഉദ്ഘാടനം ചെയ്തു. ജില്ലാ ട്രഷറർ കെ.പി. അബ്ദുൽ നാസർ അധ്യക്ഷനായി. സംസ്ഥാന കൗൺസിലർ കെ.ടി.അബ്ദുൽ ജലീൽ പരിസ്ഥിതി ദിന സന്ദേശം നൽകി. കെ. കുഞ്ഞുമുഹമ്മദ്,ഇ.കബീർ,ചേക്കുണ്ണി കാളികാവ്,കെ.അലിയാർ സംസാരിച്ചു. കാമ്പയിൻ കാലയളവിൽ യൂണിറ്റ് തലങ്ങളിൽ വൃക്ഷത്തൈകൾ നടൽ,തൈ വിതരണം,പരിസ്ഥിതി ബോധവൽക്കരണം എന്നിവ നടക്കും.
