കോട്ടോപ്പാടം: പുറ്റാനിക്കാട് സന്തോഷ് ലൈബ്രറി ആന്‍ഡ് റിക്രിയേഷന്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ കണ്ടമംഗലം അങ്കണവാടിയില്‍ പരിസ്ഥിതി ദിന പരിപാടികള്‍ സംഘടിപ്പിച്ചു. ലൈബ്രറി സെക്രട്ടറി എം.ചന്ദ്രദാസന്‍ ഉദ്ഘാടനം ചെയ്തു. അങ്കണവാടിവളപ്പില് വിയറ്റ്നാം പ്ലാവിന് തൈ നട്ടുകൊണ്ടാണ് തുടക്കം കുറിച്ചത്. ലൈബ്രറി വനിതാവേദി സെക്രട്ടറി ഉഷാ കുമാരി അധ്യക്ഷയായി. അങ്കണവാടി വര്‍ക്കര്‍ സി.ശോഭന, താലൂക്ക് കൗണ്‍സിലര്‍ ശങ്കര നാരായണന്, ആശാവര്‍ക്കര്‍ ചഞ്ചല രാധാകൃഷ്ണന്, സുനിത എന്നിവര്‍ സംസാരിച്ചു. ചടങ്ങില്‍ എസ്.എസ്.എല്‍.സി. പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എപ്ലസ് നേടിയ അനന്യയെ അനുമോദിച്ചു.
