മണ്ണാര്‍ക്കാട്: രാജ്യത്ത് ആദ്യമായി ഗാര്‍ഹിക സോളര്‍ പാനലുകളുടെ ആധിക്യം കാരണമുള്ള ഗ്രിഡ് അസ്ഥിരത നിയന്ത്രിക്കുന്നതിന് നിര്‍മിത ബുദ്ധിയുടെ സഹായംതേടി കേരള സ്റ്റേറ്റ് ഇല ക്ട്രിസിറ്റി ബോര്‍ഡ്. ഗ്രിഡ് സ്ഥിരത നഷ്ടമായി ഇന്വെര്ട്ടര്റുകളും ട്രാന്‍സ്ഫോമറുകളും തക രാറിലാകുന്നതു തടയാനുള്ള ശ്രമങ്ങളുടെ ഭാഗമായി, യു.എസിലെ സ്റ്റാന്‍ഫഡ് സര്‍വകലാ ശാല പൂര്‍വ വിദ്യാര്‍ഥികള്‍ സ്ഥാപിച്ച ക്ലീന്‍ എനര്‍ജി അനലിറ്റിക്സ് സ്റ്റാര്‍ട്ടപ്പായ ‘പ്രവാഹു’മായി സഹ കരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.
അപകടകരമായ വോള്‍ട്ടേജ് വര്‍ധന ഏതൊക്കെ സ്ട്രീറ്റ് ലവല്‍ ഫീഡര്‍ ലൈനുകളിലും ട്രാന്‍സ് ഫോമറുകളിലും എപ്പോള്‍ ഉണ്ടാകുന്നുവെന്ന് എ.ഐ. സാങ്കേതിക വിദ്യയുടെ സഹായത്തോടെ കണ്ടെത്തി മുന്നറിയിപ്പു നല്കുന്ന സംവിധാനമാണ് പരീക്ഷണാടിസ്ഥാനത്തില്‍ സ്ഥാപിക്കു ന്നത്. ഓരോ പ്രദേശത്തും സുരക്ഷിതമായി എത്ര സോളര്‍ പാനലുകള്‍ കൂടി ഉള്‍ക്കൊള്ളാനാകു മെന്നും ഇതുവഴി കണ്ടെത്തും.
ഗ്രിഡിനു യഥാര്‍ഥത്തില്‍ അപകടസാധ്യതയുള്ള സ്ഥലങ്ങള്‍ മാത്രം കണ്ടെത്തി നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ഇതു കെഎസ്ഇബിയെ സഹായിക്കുമെന്നാണ് കരുതുന്നത്. മൂന്ന് മാസം നീളുന്ന പരീക്ഷണ പദ്ധതി വിജയകരമായാല്‍ സംസ്ഥാനത്താകെ വ്യാപിപ്പിക്കാനാണ് തീരുമാനം.
