മണ്ണാര്‍ക്കാട്: ലോക പരിസ്ഥിദിനത്തോടനുബന്ധിച്ച് മണ്ണാര്‍ക്കാട് എം.ഇ.എസ്. ഹയര്‍ സെക്ക ന്‍ഡറി സ്കൂളില്‍ സംഘടിപ്പിച്ച ഗ്രീന്‍ അസംബ്ലി ശ്രദ്ധേയമായി. ഇതിന്റെ ഭാഗമായി പരിസ്ഥി തിദിന പ്രതിജ്ഞ, സന്ദേശം, ഡിജിറ്റല്‍ പോസ്റ്റര്‍ നിര്‍മാണം, ക്വിസ് മത്സരം, കുട്ടിഗവേഷകര്ക്കു ള്ള ആദരവ്, ഹൈവേ വികസനത്തിന്റെ ഭാഗമായി മുറിച്ചുമാറ്റിയ മരങ്ങള്‍ക്ക് പകരം നൂറ് വൃക്ഷതൈകള്‍ നടാന്‍ അവസരമൊരുക്കിയ വിദ്യാര്‍ഥിനി ഫാത്തിമ ഐഷിനെ അനുമോദിക്ക ല്‍ എന്നിവയും നടന്നു.സയന്‍സ് ക്ലബിന്റെ നേതൃത്വത്തില്‍ നടന്ന പരിപാടികള്‍ സ്കൂള്‍ സെക്രട്ട റി കെ.പി അക്ബര്‍ ഉദ്ഘാടനം ചെയ്തു. പ്രധാന അധ്യാപകന് പി.അന്‍വര്‍ സാദത്ത് അധ്യക്ഷനാ യി. ആല്‍ഫ ടീച്ചര്‍, സയന്‍സ് ക്ലബ് കണ്‍വീനര്‍ സാജിത, എം.സന്‍സാര്‍ ബാബു, അബ്ദുള്‍ ഹക്കീം, അഫീഫ, ലദീദ, ഷാനിബ, ഫാത്തിമ നൂറ, ജുവൈരിയ, സുഹറ,നസ്റീന,രാജേഷ്, റമീസ്, നിഷിത തുടങ്ങിയവര്‍ നേതൃത്വം നല്കി. വിജയികള്‍ക്കുള്ള സമ്മാനവിതരണവുമുണ്ടായി.
