തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാപകമാകുന്ന മയക്കുമരുന്ന് ശൃംഖലകളെ വേരോടെ പിഴു തെറിയാന്‍ ലക്ഷ്യമിട്ട് സര്‍ക്കാര്‍ നടപ്പാക്കുന്ന ‘ഓപ്പറേഷന് തൂഫാന് ദി നര്‍ക്കോ ഹണ്ട്’ പദ്ധതി ശക്തമായി മുന്നേറുന്നതായി ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. പദ്ധതിയുടെ ഭാഗമായി ഇതുവരെ 728 കേസുകളെടുത്ത് 795 പേരെ അറസ്റ്റ് ചെയ്തു. ചുരുങ്ങിയ ദിവസങ്ങള്‍ക്കു ള്ളില്‍ രാജ്യാന്തര വിപണിയില്‍ ഏകദേശം 60 ലക്ഷം രൂപ വിലമതിക്കുന്ന മയക്കുമരുന്നുകളാണ് പൊലിസ് പിടിച്ചെടുത്തത്. 625 ഗ്രാം എം.ഡി.എം.എ, 48.049 കിലോഗ്രാം കഞ്ചാവ്, 136 ഗ്രാം ഹാഷി ഷ് ഓയില്‍, 480 കഞ്ചാവ് ബീഡികള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. പിടിച്ചെടുത്തവയില്‍ ചെറിയ അളവിലുള്ള 233 കേസുകളും കൊമേഴ്സ്യല്‍ അളവിലുള്ള ആറ് കേസുകളും ഉള്‍പ്പെടുന്നു. എന്‍. ഡി.പി.എസ് ആക്ട് പ്രകാരം 469 കേസുകളും കോട്പ പ്രകാരം 115 കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടു ണ്ടെന്ന് സെക്രട്ടേറിയറ്റ് പി.ആര് ചേമ്പറില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ മന്ത്രി അറിയിച്ചു.
മയക്കുമരുന്നുകളുടെ ഉറവിടം കണ്ടെത്തുന്നതിനായി സംസ്ഥാന സ്പെഷ്യല്‍ ബ്രാഞ്ചിന് കീഴില്‍ ‘തൂഫാന് ഇന്റലിജന്‍സ്’ എന്ന പ്രത്യേക സംഘത്തിനും രൂപം നല്‍കിയിട്ടുണ്ട്. 84 പൊലിസ് ഡിവി ഷനുകളിലായി 16 അംഗങ്ങളുള്ള നാല് പ്രത്യേക സംഘങ്ങള്‍ രൂപീകരിച്ച് നിരോധിത മയക്കു മരുന്ന് ഉല്‍പ്പന്നങ്ങള്‍ ലഭിക്കുന്ന ഉറവിടം കണ്ടെത്തി തടയുന്നതിനും നടപടികള്‍ സ്വീകരിച്ചു. അന്വേഷണത്തിന്റെ ഭാഗമായി വിദേശത്തുനിന്ന് കേരളത്തിലേക്ക് മയക്കുമരുന്ന് എത്തിക്കുന്ന രണ്ട് പ്രധാന കണ്ണികളെ പൊലിസ് അറസ്റ്റ് ചെയ്തതായി മന്ത്രി അറിയിച്ചു. പന്തളം പൊലിസ് രജി സ്റ്റര്‍ ചെയ്ത കേസുമായി ബന്ധപ്പെട്ട് നൈജീരിയന്‍ പൗരനായ സാമുവേല്‍ ക്രിസണ്‍ ഓക്ഫോ റിനെ ഡല്‍ഹിയില്‍ നിന്നും, പെരുനാട് കേസുമായി ബന്ധപ്പെട്ട് വിദേശ വനിതയായ എല്‍സീന സനാടന് സൂസയെ ബംഗളൂരുവില്‍ നിന്നുമാണ് പിടികൂടിയത്.
സ്കൂളുകള്‍ തുറന്ന സാഹചര്യത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പരിസരങ്ങളില്‍ പുകയില യും മയക്കുമരുന്ന് ഉല്പന്നങ്ങളും വില്‍ക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് മന്ത്രി മുന്നറിയിപ്പ് നല്കി. മയക്കുമരുന്നിനെതിരായ പോരാട്ടത്തില്‍ പൊതുജനങ്ങളുടെയും മാധ്യമങ്ങളുടെയും സഹകരണം അനിവാര്യമാണെന്ന് ചൂണ്ടിക്കാട്ടിയ മന്ത്രി, സിനിമാതാര ങ്ങളായ മമ്മൂട്ടി, ഉണ്ണി മുകുന്ദന് എന്നിവരും വിവിധ സാമൂഹിക, മത സംഘടനകളും പദ്ധതിക്ക് പിന്തുണ പ്രഖ്യാപിച്ചതായും അറിയിച്ചു.
ആഭ്യന്തര, എക്സൈസ്, വിദ്യാഭ്യാസ, ആരോഗ്യ വകുപ്പുകള്‍ സംയുക്തമായി നടപ്പിലാക്കുന്ന ‘ഓപ്പറേഷന് തൂഫാന്’ പദ്ധതിയുടെ സ്പെഷ്യല്‍ ഓഫിസര്‍ ഐ.ജി ഇന്റലിജന്‍സ് പുട്ട വിമലാദിത്യയാണ്. മയക്കുമരുന്ന് വില്പനയെയും ഉപയോഗത്തെയും കുറിച്ചുള്ള വിവരങ്ങള്‍ രഹസ്യമായി പൊലിസിനെ അറിയിക്കുന്നതിനായി 9497979794, 9497927797 എന്നീ നമ്പറുകളിലും 9995966666 എന്ന വാട്സ്ആപ്പ് നമ്പര്‍ വഴിയും സൗകര്യം ഒരുക്കിയിട്ടുണ്ട്. വിവരങ്ങള്‍ നല്കുന്നവ രുടെ വ്യക്തിവിവരങ്ങള്‍ പൂര്‍ണമായും രഹസ്യമായി സൂക്ഷിക്കുമെന്നും മന്ത്രി ഉറപ്പുനല്‍കി.
പൊലിസിന്റെ ഭാഗത്തുനിന്ന് എന്തെങ്കിലും വീഴ്ചയുണ്ടായാല്‍ ആഭ്യന്തര മന്ത്രി എന്ന നിലയില്‍ തന്നെ നേരിട്ട് അറിയിക്കാം. അത്തരം പരാതികളില്‍ കര്‍ശന നടപടി സ്വീകരിക്കും. ബോധവ ല്‍ക്കരണ പ്രവര്‍ത്തനങ്ങളും ശക്തമായ നിയമനടപടികളും ഒരുമിച്ച് മുന്നോട്ട് കൊണ്ടുപോയി ഡ്രഗ് ഫ്രീ കേരളം യാഥാര്‍ഥ്യമാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
