പാലക്കാട്: ജില്ലാ ആശുപത്രിയിലെ ഫോറന്‍സിക് മെഡിസിന് വിഭാഗത്തില്‍ ആവശ്യത്തിന് ഫോറന്‍സിക് സര്ജന്മാര് ഇല്ലാത്തത് പോസ്റ്റ്മോര്‍ട്ടം ഉള്‍പ്പെടെയുള്ള സേവനങ്ങളെ പ്രതികൂല മായി ബാധിക്കുന്നു. ഇത് സംബന്ധിച്ച് പാലക്കാട് ജില്ലാപഞ്ചായത്ത് നിരന്തരം ഇടപെടുന്നുണ്ട്. പൊതുജനങ്ങള്‍ക്ക് സമയബന്ധിതവും കാര്യക്ഷമവുമായ സേവനം ഉറപ്പാക്കുന്നതിന് ആരോഗ്യ വകുപ്പില്‍ നിന്നും ഈ വിഷയത്തില്‍ അടിയന്ത നടപടി ഉടനെ ഉണ്ടാകണമെന്ന് ആരോഗ്യവകുപ്പ് മന്ത്രിയോട് ആവശ്യപ്പെട്ടതായി ജില്ലാപഞ്ചായത്ത് പ്രസിഡന്റ് (ഇന്‍ചാര്‍ജ്) അറിയിച്ചു.
