മണ്ണാര്‍ക്കാട്: ഈ അധ്യയനവര്‍ഷത്തെ പ്ലസ് വണ്‍ സ്പോര്‍ട്സ് ക്വാട്ട പ്രവേശനത്തിനുള്ള രജി സ്ട്രേഷന് നടപടികള്‍ ജൂണ്‍ ഒന്‍പത് മുതല്‍ ആരംഭിക്കുമെന്ന് ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ സെക്രട്ടറി അറിയിച്ചു. രണ്ടുഘട്ടങ്ങളിലായി നടക്കുന്ന അലോട്ട്മെന്റ് പ്രക്രിയയില്‍ ആദ്യഘട്ട ത്തില്‍ കായികരംഗത്ത് മികവുതെളിയിച്ച വിദ്യാര്‍ഥികള്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യണം. 2024 ഏപ്രില്‍ ഒന്ന് മുതല്‍ 2026 മാര്‍ച്ച് 31 വരെയുള്ള കാലയളവില്‍ ലഭിച്ച കായിക സര്‍ട്ടിഫിക്കറ്റു കളാണ് സ്പോര്‍ട്സ് ക്വാട്ടയ്ക്കായി പരിഗണിക്കുക. വിദ്യാഭ്യാസ ഉപജില്ലാ മത്സരങ്ങളിലും സം സ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ അംഗീകരിച്ച അസോസിയേഷനുകള്‍ സംഘടിപ്പിച്ച ജില്ലാതല മത്സരങ്ങളിലും ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങളാണ് അടിസ്ഥാന യോഗ്യത.
ഏകജാലക സംവിധാനമായ https://hscap.kerala.gov.in/ ലെ ‘സ്പോര്‍ട്സ് അച്ചീവ്മെന്റ് രജിസ്ട്രേ ഷന്’ ലിങ്ക് വഴി വിദ്യാര്‍ഥികള്‍ക്ക് അപേക്ഷ സമര്‍പ്പിക്കാം. ഓണ്‍ലൈന്‍ അപേക്ഷയോടൊപ്പം സ്പോര്‍ട്സ് സര്‍ട്ടിഫിക്കറ്റുകളും സമര്‍പ്പിക്കണം. ഓണ്‍ലൈന്‍ അപേക്ഷ പൂര്‍ത്തിയാക്കിയ ശേഷം ലഭിക്കുന്ന ‘സ്പോര്‍ട്സ് അച്ചീവ്മെന്റ്’ പ്രിന്റ് ഔട്ടും, ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകളും സഹിതം വിദ്യാര്‍ഥികള്‍ വെരിഫിക്കേഷന് ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ ഓഫിസില്‍ (ഫ്രണ്ട്സ് ജനസേവന കേന്ദ്രത്തിന് മുകളില്‍, സിവില്‍ സ്റ്റേഷന്) ജൂണ്‍ ഒമ്പത് മുതല്‍ ജൂണ്‍ 17 ന് വൈകിട്ട് അഞ്ചിനകം ഹാജരാകണം.
സര്‍ട്ടിഫിക്കറ്റുകള്‍ ഇ-മെയില്‍ വഴി സ്വീകരിക്കില്ല. സര്‍ട്ടിഫിക്കറ്റ് വെരിഫിക്കേഷന് നടത്തി സ്കോര്‍ കാര്‍ഡ് നല്‍കും. രണ്ടാം ഘട്ടത്തില്‍ വിദ്യാര്‍ഥികള്‍ക്ക് വെബ്സൈറ്റില്‍ വീണ്ടും ലോഗിന്‍ ചെയ്ത് സ്കൂളുകളും കോഴ്സുകളും തിരഞ്ഞെടുക്കാം. പ്രവേശനത്തിനായി സമര്പ്പി ക്കുന്ന കായിക സര്‍ട്ടിഫിക്കറ്റുകളില്‍ സീരിയല്‍ നമ്പര്‍, ഇഷ്യൂ ചെയ്ത തീയതി, അതോറിറ്റി എന്നിവ നിര്‍ബന്ധമായും രേഖപ്പെടുത്തിയിരിക്കണം. ഇവ ഇല്ലാത്തപക്ഷം, അതിന്റെ പൂര്‍ണ ഉത്തരവാദിത്തം അതത് അതോറിറ്റിക്കും അപേക്ഷകരായ വിദ്യാര്ഥികള്ക്കുമായിരിക്കുമെന്ന സാക്ഷ്യപത്രവും (സത്യവാങ്മൂലം) അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം. ഫോണ്‍: 0491-2505100, 9446570947, 8281697851.
