അലനല്ലൂര്‍: പരിസ്ഥിതി സംരക്ഷണ സന്ദേശമുയര്‍ത്തി വിദ്യാര്‍ഥികള്‍ സ്വന്തം കൈപ്പത്തിക ളില്‍ ചായംതേച്ച് ക്യാന്‍വാസില്‍ പതിപ്പിച്ച് തയാറാക്കിയ മരത്തിന്റെ ചിത്രം കൗതുകമായി. ലോക പരിസ്ഥിതിദിനത്തോടനുബന്ധിച്ച് എടത്തനാട്ടുകര ഗവ.ഓറിയന്റല്‍ ഹയര്‍ സെക്കന് ഡറി സ്കൂളിലെ സ്റ്റുഡന്റ് പൊലിസ് കേഡറ്റുകളാണ് വേറിട്ട ബോധവല്‍ക്കരണം നടത്തിയത്.
മരത്തിന്റെ ഓരോഇലയും ഓരോ വിദ്യാര്‍ഥിയുടേയും കൈപ്പത്തികൊണ്ടാണ് തീര്‍ത്തത്. പ്രകൃതിക്കൊരു കൈത്താങ്ങ് എന്ന പ്രമേയത്തില്‍ നടന്ന പരിപാടി നാട്ടുകല്‍ എസ്.എച്ച്.ഒ. ടി.വി ധനഞ്ജയദാസ് ഉദ്ഘാടനം ചെയ്തു.
പി.ടി.എ. പ്രസിഡന്റ് പി.അഹമ്മദ് സുബൈര്‍ അധ്യക്ഷനായി. നാട്ടുകല്‍ എസ്.ഐ. എന്‍.വി പ്രശാന്ത്, സ്കൂള്‍ പ്രധാന അധ്യാപകന് കെ.എ അബ്ദുമനാഫ്, എസ്.പി.സി. സി.പി.ഒമാരായ ടി.യു അഹമ്മദ് സാബു, റീന, അധ്യാപകരായ സി ബഷീര്‍, പി അബ്ദുസ്സലാം തുടങ്ങിയവര്‍ പങ്കെടുത്തു.
