ലോക പരിസ്ഥിതിദിനം ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ചു
കല്ലടിക്കോട്: കാര്‍ഷികമേഖലയ്ക്ക് ഏറെ പ്രധാന്യമുള്ള പാലക്കാട് ജില്ലയില്‍ കാലാവസ്ഥാ വ്യതിയാനം പോലെയുള്ള പ്രശ്നങ്ങള്‍ സമ്പദ് വ്യവസ്ഥയെ ബാധിക്കാന്‍ സാധ്യതയുള്ളതിനാല്‍ പ്രകൃതി സംരക്ഷണത്തിന് അതീവപ്രാധാന്യം നല്‍കേണ്ടത് അനിവാര്യമാണെന്ന് പട്ടികജാതി പട്ടികവര്‍ഗ പിന്നാക്ക ക്ഷേമവകുപ്പ് മന്ത്രി കെ.എ തുളസി പറഞ്ഞു.
സാമൂഹിക വനവല്‍ക്കരണ വിഭാഗത്തിന്റെ നേതൃത്വത്തില്‍ ‘പ്രകൃതിയില്‍ നിന്ന് പ്രചോദനം – കാലാവസ്ഥയ്ക്ക് വേണ്ടി നമ്മുടെ ഭാവിക്കു വേണ്ടി’ എന്ന പ്രമേയത്തില്‍ സംഘടിപ്പിച്ച ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ജില്ലാ തല ഉദ്ഘാടനം കരിമ്പ ഗവ.ഹയര്‍ സെക്കന്‍ഡറി സ്കൂ ളില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.പരിസ്ഥിതി സംരക്ഷണം ജീവിതത്തിന്റെ ഭാഗമാകണമെന്നും വിദ്യാര്‍ഥികളുടെ ഓരോ വാക്കും പ്രവൃത്തിയും പ്രകൃതിക്ക് താങ്ങും തണ ലുമാകാന് ശ്രദ്ധിക്കണം.ലഹരി പോലുള്ള സാമൂഹിക വിപത്തുകളില്‍ നിന്ന് വിട്ടുനില് ക്കാന്‍ പ്രകൃതിപരിപാലനം പോലുള്ള പ്രവര്‍ത്തനങ്ങള്‍ സഹായിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
സ്കൂള്‍ പരിസരത്ത് വൃക്ഷതൈകള്‍ നട്ട മന്ത്രി, ഫോറസ്ട്രി ക്ലബ് വിദ്യാര്‍ഥികള്‍ക്കായുള്ള ഗ്രീന്‍ ബയിങ് പദ്ധതിയുടെ ഉദ്ഘാടനവും ഇതിനായി തയാറാക്കിയ തുണിസഞ്ചികളുടെ വിതരണോ ദ്ഘാടനവും നിര്‍വഹിച്ചു. വിപണിയില്‍ നിന്നും സാധനങ്ങള്‍ വാങ്ങുമ്പോഴും വില്ക്കുമ്പോഴും പ്രകൃതിസൗഹൃദ ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുന്നത് പ്രോത്സാഹിപ്പിക്കുകയാണ് ഗ്രീന്‍ ബയിങ് പദ്ധതിയുടെ ലക്ഷ്യം. ചടങ്ങില്‍ കരിമ്പ സ്കൂളില്‍ നിന്നും എസ്.എസ്.എല്‍.സി., പ്ലസ്ടു പരീക്ഷ കളില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ഥികള്‍ക്കുള്ള അവാര്‍ഡ് ദാനവും മന്ത്രി നിര്‍വഹിച്ചു.
കരിമ്പ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.ശ്രീലത അധ്യക്ഷയായി. വൈസ് പ്രസിഡന്റ് യൂസഫ് പാലയ്ക്കല്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍ ബീന ജോയ്, സ്കൂള്‍ പ്രിന്‍സിപ്പല്‍ ബിനോയ് എന്‍.ജോണ്‍, പ്രധാന അധ്യാപകന് എം.ജമീര്‍, പി.ടി.എ. പ്രസിഡന്റ് കെ.പി രാധാകൃഷ്ണന്, അസിസ്റ്റന്റ് കണ്സ ര്വേറ്റര് ഓഫ് ഫോറസ്റ്റ് സുമു സ്കറിയ, മണ്ണാര്‍ക്കാട് റെയ്ഞ്ച് ഫോറസ്റ്റ് ഓഫിസര്‍ കെ.പി ജിനേ ഷ്, ജനപ്രതിനിധികള്‍, അധ്യാപകര്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
