മണ്ണാര്‍ക്കാട്: കര്‍ഷകരുടെയും കാര്‍ഷിക സംരംഭകരുടെയും കാര്‍ഷിക അടിസ്ഥാന സൗകര്യ വികസനത്തിന് മികച്ച പിന്തുണ നല്കുന്ന കാര്‍ഷിക അടിസ്ഥാന സൗകര്യ വികസന വായ്പ പദ്ധതിയില്‍ (അഗ്രികള്‍ച്ചറല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഫണ്ട്-എ.ഐ.എഫ്.) അപേക്ഷകള്‍ സമര്‍പ്പിക്കു ന്നതിനുള്ള അവസാന തിയതി സെപ്റ്റംബര്‍ 30 വരെ ദീര്‍ഘിപ്പിച്ചതായി കൃഷി ഡയറക്ടറേറ്റ് അറിയിച്ചു. പദ്ധതിയുടെ ഭാഗമായി രണ്ട് കോടി രൂപ വരെയുള്ള വായ്പകള്‍ക്ക് പരമാവധി ഏഴു വര്‍ഷത്തേക്ക് മൂന്ന് ശതമാനം സബ്സിഡിയോട് കൂടി ആറ് ശതമാനം പലിശക്കാണ് കാര്‍ഷിക വായ്പകള്‍ ലഭ്യമാകുക. കൂടാതെ, ക്രെഡിറ്റ് ഗ്യാരണ്ടി കവറിന്റെ പരിധിയില്‍ വരുന്ന രണ്ട് കോടി രൂപ വരെയുള്ള വായ്പകള്‍ക്ക് അധിക ഈട് നല്‍കേണ്ടതില്ല എന്നതും പദ്ധതിയുടെ പ്രധാന ആകര്‍ഷണമാണ്.
കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ സംഭരണം, സംസ്കരണം, മൂല്യവര്‍ധിത ഉല്‍പ്പന്ന നിര്‍മാണം, ശീതീ കരണ ശൃംഖല, കാര്‍ഷിക യന്ത്രവത്കരണം, ഡ്രോണ്‍ സേവന കേന്ദ്രങ്ങള്‍, കാര്‍ഷിക ലോജിസ്റ്റി ക്സ് തുടങ്ങി വിവിധ അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ക്ക് എ.ഐ.എഫ്. പദ്ധതിയിലൂടെ ധനസഹായം ലഭ്യമാക്കാം. പി.എം.എഫ്.ഇ.എം.ഇ., എസ്.എം.എ.എം., എസ്.എച്ച്.എം. ഉള്‍പ്പെടെയു ള്ള കേന്ദ്ര-സംസ്ഥാന സബ്സിഡി പദ്ധതികളുമായി സംയോജിപ്പിച്ചും അകഎ പദ്ധതിയുടെ ആനുകൂല്യങ്ങള്‍ പ്രയോജനപ്പെടുത്താന്‍ സാധിക്കും. പദ്ധതിയുടെ വിശദാംശങ്ങള്‍ക്കായി കര് ഷകരും കാര്‍ഷിക സംരംഭകരും സമീപത്തെ ബാങ്ക് ശാഖകളുമായോ കൃഷിഭവനുമായോ ബന്ധപ്പെടാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ www.agriinfra.dac.gov.in എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്. പദ്ധതി നടപ്പിലാക്കുന്ന സംസ്ഥാനതല പ്രോജക്ട് മാനേജ്മെന്റ് യൂണിറ്റുമായി ബന്ധ പ്പെടുന്നതിനുള്ള ഫോണ്‍ നമ്പറുകള്‍: 8137008197, 8921540233, 9020060507.
