മണ്ണാര്‍ക്കാട്: പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വിലക്കയറ്റത്തില്‍ പ്രതിഷേധിച്ച് സി.പി.എം. മണ്ണാര് ക്കാട് ഏരിയ കമ്മിറ്റി ഹെഡ്പോസ്റ്റ് ഓഫിസിന് മുന്നില്‍ ധര്‍ണ നടത്തി. ജില്ലാ കമ്മിറ്റി അംഗം യു.ടി രാമകൃഷ്ണന് ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി എന്‍.കെ നാരായണന്‍കുട്ടി അധ്യക്ഷനാ യി. ജില്ലാ കമ്മിറ്റി അംഗം കെ.സി റിയാസുദ്ദീന്‍, കെ.കെ രാജന്, എം.വിനോദ്കുമാര്‍, പി.അലവി, നിസാര്‍ മുഹമ്മദ് തുടങ്ങിയവര്‍ സംസാരിച്ചു.
