മണ്ണാര്‍ക്കാട്: മഴക്കാലമുന്നൊരുക്കങ്ങളുടെ ഭാഗമായി അഗ്നിരക്ഷാസേന പൊതുജനങ്ങളുടെ സുരക്ഷാര്‍ഥം മുന്‍കരുതല്‍ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. മലവെള്ളപ്പാച്ചില്‍, ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള പ്രദേശങ്ങളിലുള്ളവരും പൊതുജനങ്ങളും അതീവ ജാഗ്രത പാലിക്കണമെന്നും അടിയന്തര ഘട്ടങ്ങളില്‍ സഹായത്തിനായി 101 എന്ന കണ്ട്രോള് റൂം നമ്പറിലോ, 04924- 230101 എന്ന നമ്പറിലോ ബന്ധപ്പെടേണ്ടതാണെന്നും മണ്ണാര്‍ക്കാട് അഗ്നിരക്ഷാനിലയം അധികൃതര്‍ അറിയിച്ചു.
വീടുകളുടെ മുകളിലേക്ക് വീഴാന്‍ സാധ്യതയുള്ള മരങ്ങളും ചില്ലകളും മുറിച്ച് മാറ്റി സുരക്ഷിത മാക്കണം. വൈദ്യുത ലൈനുകളിലേക്ക് വീഴാറായി നില്ക്കുന്ന മരങ്ങള്‍ കെ.എസ്.ഇ.ബി അധി കൃതരുടെ സാന്നിധ്യത്തില്‍ മാത്രമേ മുറിച്ചുമാറ്റാവൂ. പൊതുസ്ഥലങ്ങളില്‍ നില്ക്കുന്ന മരങ്ങള്‍ ഭീഷണിയാണെങ്കില്‍ വിവരം ഉടന്‍ തന്നെ തദ്ദേശ സ്ഥാപനങ്ങളെയോ വനംവകുപ്പിനെയോ അറിയിക്കേണ്ടതാണ്. തുടര്‍ച്ചയായി മലവെള്ളപ്പാച്ചില്‍, ഉരുള്‍പൊട്ടല്‍, വെള്ളപ്പൊക്കം എന്നി വയുണ്ടാകാന് സാധ്യതയുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറി താമസിക്കാന്‍ തയാറാകണം.
നിറഞ്ഞൊഴുകുന്ന ജലാശയങ്ങള്‍, അപകടാവസ്ഥയിലുള്ള പുഴകള്‍, മലവെള്ളപ്പാച്ചിലുകള്‍ എന്നിവ സന്ദര്‍ശിക്കുന്നത് പൂര്‍ണ്ണമായും ഒഴിവാക്കണം. പുഴകളിലോ മറ്റ് ജലാശയങ്ങളിലോ നീന്തി ഇരുകര തൊടാന്‍ ശ്രമിക്കരുത്. നീന്തല്‍ അറിയാത്തവര്‍ ഒരു കാരണവശാലും ജലാശ യങ്ങളിലേക്ക് ഇറങ്ങരുത്. ആഴക്കൂടുതലും ശക്തമായ അടിയൊഴുക്കും ജീവന് തന്നെ ഭീഷണി യാണ്. മഴക്കാലത്ത് വാഹനങ്ങളില്‍ സഞ്ചരിക്കുമ്പോള്‍ ടയറിന്റെ കാലപ്പഴക്കം, ബ്രേക്കിന്റെ കാര്യക്ഷമത, വൈപ്പര്‍ എന്നിവ മുന്‍കൂറായി പരിശോധിച്ച് സുരക്ഷ ഉറപ്പുവരുത്തേണ്ടതുണ്ട്.
കാലാവസ്ഥാ വകുപ്പ് നല്കുന്ന മുന്‍കരുതലുകളും മാധ്യമങ്ങളിലൂടെയും സമൂഹമാധ്യമങ്ങളി ലൂടെയും അധികൃതര്‍ നല്കുന്ന ശരിയായ നിര്‍ദ്ദേശങ്ങളും കര്‍ശനമായി പാലിക്കണം. അഗ് നിരക്ഷാസേന, പൊലിസ്, റവന്യൂ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവര്‍ നല്കുന്ന നി ര്‍ദേശങ്ങളുമായി പൊതുജനങ്ങള്‍ പൂര്‍ണ്ണമായും സഹകരിക്കണമെന്നും അധികൃതര്‍ വ്യക്ത മാക്കി.

🚫 ശ്രദ്ധിക്കുക:www.unveilnewser.comഎന്ന ഈ ഓൺലൈൻ പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ ഈ വെബ്സൈറ്റിന്റെ സ്വന്തം ഉത്തരവാദിത്തത്തിലുള്ളതാണ്. ഞങ്ങളുടെ അനുമതിയില്ലാതെ വാർത്തകൾ ഫോട്ടോ എടുത്തോ ഗൂഗിൾ ലെൻസ് (Google Lens / OCR) വഴിയോ കോപ്പി ചെയ്ത് വാട്സ്ആപ്പിലോ മറ്റ് സോഷ്യൽ മീഡിയയിലോ പ്രചരിപ്പിക്കുന്നത് പകർപ്പവകാശ നിയമപ്രകാരം ശിക്ഷാർഹമാണ്. മാന്യമായ മാധ്യമപ്രവർത്തനത്തെ മാനിക്കുക, വാർത്തകൾ ലിങ്ക് സഹിതം നേരിട്ട് ഷെയർ ചെയ്യുക.