മണ്ണാര്‍ക്കാട്: കാലവര്‍ഷം കനക്കുന്ന പശ്ചാത്തലത്തില്‍ മലയോരമേഖലയിലുള്പ്പടെയുണ്ടാ കുന്ന പ്രകൃതിക്ഷോഭങ്ങളെ നേരിടാന്‍ മണ്ണാര്‍ക്കാട്ടെ അഗ്നിരക്ഷാസേനയുടെ പ്രത്യേക ഒരു ക്കങ്ങള് പൂര്‍ത്തിയാകുന്നു. മഴക്കാലം കഴിയുന്ന വരെ ആറുപേരടങ്ങുന്ന അഗ്നിരക്ഷാസേന സംഘം പ്രത്യേക യൂണിറ്റായി അട്ടപ്പാടിയില്‍ ക്യാംപ് ചെയ്ത് ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്ന് മണ്ണാര്‍ക്കാട് അഗ്നിരക്ഷാനിലയം സ്റ്റേഷന് ഓഫിസര്‍ ആര്.ഹിതേഷ് അറിയിച്ചു. പ്രകൃതിദുരന്തങ്ങള്‍ക്ക് സാധ്യതയേറെയുള്ള മേഖലയായതിനാലാണ് അട്ടപ്പാടിയില്‍ അതീവ ശ്രദ്ധചെലുത്തുന്നത്. അടിയന്തര സാഹചര്യങ്ങള്‍ നേരിടാന്‍ സ്റ്റേഷനിലെ വാഹനങ്ങളും ഉപകര ണങ്ങളും പൂര്‍ണ്ണസജ്ജമാണ്.
മഴ പെയ്താല്‍ ചുരത്തില്‍ മരവും പാറകളും വീണ് ഗതാഗതം തടസ്സപ്പെടുന്നത് പതിവായതിനാലും, മണ്ണാര്‍ക്കാടും അട്ടപ്പാടിയിലും ഒരേസമയം ദുരന്തമുണ്ടായാല്‍ എത്തിപ്പെടാനുള്ള ബുദ്ധിമുട്ട് ഒഴിവാക്കാനുമാണ് കഴിഞ്ഞ വര്‍ഷത്തെപ്പോലെ ഇത്തവണയും അട്ടപ്പാടിയില്‍ പ്രത്യേക സംഘ ത്തെ നിയോഗിക്കുന്നത്. ചുരത്തിലെ മിക്കവളവുകളിലും മരങ്ങള്‍ റോഡിലേക്ക് ചാഞ്ഞുനില് ക്കുന്നതും, വലിയപാറകള്‍ വീഴാറായി നില്ക്കുന്നതും കാരണം അട്ടപ്പാടി ചുരം യാത്ര മഴക്കാല ത്തെ പേടിസ്വപ്നമാണ്.മുന്‍വര്‍ഷങ്ങളില്‍ മരം വീണ് വീടുകള്‍ തകരാനും വെള്ളപ്പൊക്കത്തി നും മലവെള്ളപ്പാച്ചിലിനും സാധ്യതയുള്ള പ്രദേശങ്ങളിലാണ് സേന കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരി ക്കുന്നത്.
ദുരന്തസാധ്യതയുള്ള പ്രദേശങ്ങളെക്കുറിച്ചുള്ള വിവരശേഖരണം സിവില്‍ ഡിഫന്‍സ് വളണ്ടി യര്‍മാര്‍, ആപ്തമിത്ര സേനാംഗങ്ങള്‍ എന്നിവരുടെ സഹായത്തോടെസേന നിലവില്‍ നടത്തിവരി കയാണ്. ജില്ലാ കലക്ടറേറ്റില്‍ നിന്നും നല്കിയ അപകടസാധ്യതാ പട്ടിക അനുസരിച്ചാണ് നില വില്‍ അഗ്നിരക്ഷാസേന മുന്നൊരുക്ക നടപടികള്‍ സ്വീകരിക്കുന്നത്. മുന്‍വര്‍ഷങ്ങളില്‍ പല യിടങ്ങളിലും മരം വീണ് വീടുകള്‍ തകര്‍ന്നും, വെള്ളപ്പൊക്കത്തിലും, മലവെള്ളപാച്ചിലിലുമാണ് കൂടുതലും കെടുതികളുണ്ടായത്. വെള്ളം കയറിയ സ്ഥലങ്ങളില്‍ നിന്നും ജനങ്ങളെ മാറ്റിപാര് പ്പിക്കുകയും ചെയ്തിരുന്നു. ഇതെല്ലാം കണക്കിലെടുത്ത് പ്രാദേശികതലത്തിലെ ദുരന്തലഘൂകരണ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാന്‍ സിവില്‍ ഡിഫന്‍സ് വളണ്ടിയര്‍മാരോട് ജാഗരൂകരായിരി ക്കാനും, പൊതുജനങ്ങളെ ബോധവല്‍ക്കരിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും സ്റ്റേഷന് ഓഫിസര്‍ വ്യക്തമാക്കി.

🚫 വാര്‍ത്ത കോപ്പിചെയ്യുന്നവര്ക്കുള്ള മുന്നറിയിപ്പ്
:www.unveilnewser.comഎന്ന ഈ ഓൺലൈൻ പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ ഈ വെബ്സൈറ്റിന്റെ സ്വന്തം ഉത്തരവാദിത്തത്തിലുള്ളതാണ്. ഞങ്ങളുടെ അനുമതിയില്ലാതെ വാർത്തകൾ ഫോട്ടോ എടുത്തോ ഗൂഗിൾ ലെൻസ് (Google Lens / OCR) വഴിയോ കോപ്പി ചെയ്ത് വാട്സ്ആപ്പിലോ മറ്റ് സോഷ്യൽ മീഡിയയിലോ പ്രചരിപ്പിക്കുന്നത് പകർപ്പവകാശ നിയമ പ്രകാരം ശിക്ഷാർഹമാണ്. മാന്യമായ മാധ്യമപ്രവർത്തനത്തെ മാനിക്കുക, വാർത്തകൾ ലിങ്ക് സഹിതം നേരിട്ട് ഷെയർ ചെയ്യുക.