മണ്ണാര്‍ക്കാട്: സാക്ഷരതാ മിഷന്റെ പത്താംതരം, ഹയര്‍ സെക്കന്‍ഡറി തുല്യതാ കോഴ്സുകളിലേ ക്കും നാലാം തരം, ഏഴാം തരം തുല്യതാ കോഴ്സുകളിലേക്കുമുള്ള പുതിയ ബാച്ച് രജിസ്ട്രേഷന് പിഴയില്ലാതെ ജൂണ്‍ 15 വരെ നീട്ടി. നാല്, ഏഴ് തുല്യതയ്ക്ക് ഫീസില്ല. രജിസ്ട്രേഷന് ഫീസും കോഴ്സ് ഫീസും ഉള്‍പ്പെടെ പത്താം തരത്തിന് 1,950 രൂപയും ഹയര്‍സെക്കന്‍ഡറി ഒന്നാം വര്‍ഷത്തിന് 2,600 രൂപയുമാണ്.
സാക്ഷരതാമിഷന്റെ വെബ്സൈറ്റില്‍ ലഭ്യമായ ചെലാന്‍ ഉപയോഗിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ യുടെ ശാഖകളില്‍ ഫീസ് അടയ്ക്കാം. എസ്.സി., എസ്.ടി. വിഭാഗക്കാര്‍ക്ക് രജിസ്ട്രേഷന് ഫീസ് പത്താം തരം തുല്യതയ്ക്ക് 100 രൂപയും, ഹയര്‍ സെക്കന്‍ഡറി തുല്യതയ്ക്ക് 300 രൂപയുമാണ്. ഭിന്നശേഷി, ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗങ്ങള്‍ക്ക് കോഴ്സ് ഫീസും രജിസ്ട്രേഷന് ഫീസും സൗജന്യമാണ്.
കൊമേഴ്സ്,ഹ്യൂമാനിറ്റീസ് വിഭാഗങ്ങളിലാണ് ഹയര്‍ സെക്കന്‍ഡറി തുല്യത കോഴ്സ് നടക്കുന്നത്. നഗരസഭകളിലും പഞ്ചായത്തുകളിലും പ്രവര്‍ത്തിക്കുന്ന സാക്ഷരതാ പ്രേരക്മാര്‍ മുഖേനയോ നേരിട്ടോ തുല്യത കോഴ്സുകളിലേക്ക് രജിസ്ട്രേഷന് നടത്താം. അഡ്മിഷന് സംബന്ധിച്ച് വിശദ വിവരങ്ങള്‍ പ്രോസ്പെക്ടസ്, കോഴ്സ് കലണ്ടര്‍, അപേക്ഷ ഫോം, ചെല്ലാന്‍ തുടങ്ങിയവ സാക്ഷരതാ മിഷന്റെ www.literacymission ല്‍ ലഭിക്കും. ഫോണ്‍: 0491 2505179, 9447840644, 9539509374.
