മണ്ണാര്‍ക്കാട്: ചെറുകിട കര്‍ഷകരേയും കൂട്ടായ്മകളേയും ശക്തിപ്പെടുത്തി കാര്‍ഷിക ഉല്‍പ്പന്ന ങ്ങള്‍ക്ക് സുസ്ഥിരവിലയും വിപണയും ഉറപ്പാക്കുന്നതിനുള്ള പ്രത്യേക പദ്ധതിക്ക് ജില്ലയില്‍ തുടക്കമാകുന്നു. ലോകബാങ്കിന്റെ സഹകരണത്തോടെ കൃഷിവകുപ്പ് നടപ്പിലാക്കുന്ന കേര പദ്ധതിയിലെ പ്രൊഡക്ടീവ് അലയന്‍സ് സ്കീമിലുള്‍പ്പെടുത്തിയാണ് പദ്ധതി നടപ്പിലാക്കുക.
മാനദണ്ഡങ്ങള്‍ക്കനുസരിച്ച് ജില്ലയില്‍ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന കര്‍ഷക കമ്പനികള്ക്കാ ണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുക. ഈ കമ്പനികള്‍ക്ക് അവരുടെ കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ നേരിട്ട് വാങ്ങാന്ശേഷിയുള്ള അഗ്രി ബിസിനസ് കമ്പനികളുമായി കരാറിലേര്‍പ്പെടാം. കാര്‍ഷിക ഉല്‍പ്പന്നങ്ങളെ ദേശീയ-അന്താരാഷ്ട്ര നിലവാരത്തിലേക്കുയര്ത്തിയാണ് സുസ്ഥിര വിലയ്ക്കൊ പ്പം വിപണയും ഉറപ്പുവരുത്തുക.കര്‍ഷക കൂട്ടായ്മകളെ സഹായിക്കാനായി ഓരോ അലയന്‍സി നും പരമാവധി രണ്ടു കോടി രൂപ വരെ ഗ്രാന്റായി അനുവദിക്കും.
പദ്ധതിയുമായി ബന്ധപ്പെട്ട് കര്‍ഷക കൂട്ടായ്മയകള്ക്കായുള്ള ബോധവല്‍ക്കരണ സെമിനാര്‍ മണ്ണാര്‍ക്കാട് പാലാട്ട് റെസിഡന്‍സിയില്‍ നടന്നു.ആത്മ ജില്ലാ ഡെപ്യൂട്ടി പ്രൊജക്റ്റ് ഡയറക്ടര്‍ ഡോ.പി. രാജേഷ് മുഖ്യ പ്രഭാഷണം നടത്തി. ചടങ്ങില്‍ കേര തൃശൂര്‍ റീജിയണല്‍ പ്രൊജക്ട് ഡയറക്ടര്‍ പി.ഉണ്ണിരാജന് അധ്യക്ഷനായി. കല്ലടിക്കോട് കനിനിറവ് എഫ്.പി.സിയെ പ്രതിനിധീ കരിച്ച് ശിവദാസന്‍,കേര റീജ്യണല്‍ ഡെപ്യൂട്ടി പ്രൊജക്റ്റ് ഡയറക്ടര്‍ ജോസഫ് ജോണ്‍, റീജിയണ ല്‍ പ്രോജക്ട് മാനേജര്‍ പ്രിയ വല്ലാട്ട് എന്നിവര്‍ സംസാരിച്ചു.
