തിരുവനന്തപുരം: പാലക്കാട് ജില്ലയിലെ നെല്ല് സംഭരണവുമായി ബന്ധപ്പെട്ട് കര്‍ഷകര്‍ക്ക് പണം വിതരണം ചെയ്യുന്നതിലെ എല്ലാ തടസങ്ങളും പരിഹരിച്ചതായി മുഖ്യമന്ത്രി അറിയിച്ചു. നിയമ സഭ മീഡിയ റൂമില്‍ ക്യാബിനറ്റ് യോഗ തീരുമാനങ്ങള്‍ വിശദീകരിക്കുകയായിരുന്നു മുഖ്യമന്ത്രി. മന്ത്രിമാരുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗങ്ങളുടെ അടിസ്ഥാനത്തിലാണ് ഇന്ന് ചേര്‍ന്ന മന്ത്രി സഭ നിര്‍ണായക തീരുമാനമെടുത്തതെന്ന് അദ്ദേഹം പറഞ്ഞു.വായ്പ അനുവദിക്കുന്നതില്‍ നിന്ന് പ്രാഥമിക സഹകരണ സംഘങ്ങളെ പൂര്‍ണമായും ഒഴിവാക്കാനും സപ്ലൈകോയുടെ നേതൃത്വ ത്തില്‍ വിതരണം പൂര്‍ത്തിയാക്കാനും തീരുമാനമായി. ഇതുവരെ പ്രാഥമിക സംഘങ്ങള്‍ക്ക് നല് കാനുള്ള 52 കോടി രൂപ ഉടന്‍ വിതരണം ചെയ്യും. ഇത് സംബന്ധിച്ച് എസ്.ബി.ഐ., കാനറ തുടങ്ങി യ ബാങ്കുകളുമായി നടത്തിയ ചര്‍ച്ചകളില്‍ അനുകൂല തീരുമാനം ഉണ്ടായതായി അദ്ദേഹം വ്യക്ത മാക്കി.
കേരള ഹൈക്കോടതിയില്‍ സംസ്ഥാന സര്‍ക്കാര്‍ കേസുകള്‍ കാര്യക്ഷമമായി കൈകാര്യം ചെയ്യുന്നതിനായി സ്പെഷ്യല്‍ ഗവണ്മെന്റ് പ്ലീഡര്‍മാരെയും സീനിയര്‍ അഭിഭാഷകരെയും നിയമിക്കാന്‍ മന്ത്രിസഭ അനുമതി നല്കി.തൃശൂര്‍ പൂരവുമായി ബന്ധപ്പെട്ട് മുണ്ടത്തിക്കോട് ഗ്രാമത്തിലെ വെടി മരുന്ന് ശാലയിലുണ്ടായ സ്ഫോടനത്തില്‍ മരണപ്പെട്ടവരുടെ ആശ്രിതര്‍ക്കും 14 ലക്ഷം രൂപ വീതം ധനസഹായം അനുവദിക്കാനും മന്ത്രിസഭ തീരുമാനിച്ചു.വിവിധ വകുപ്പു കള്‍ക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന ബോര്‍ഡുകളിലും കോര്‍പ്പറേഷനുകളിലും മുന്‍ സര്‍ക്കാരി ന്റെ കാലത്ത് നിയമിതരായി തുടരുന്ന ചെയര്മാന്മാരെയും വൈസ് ചെയര്മാന്മാരെയും നിയമാനുസൃതമായി മാറ്റുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും. ഒഴിവുകളിലേക്ക് പുതിയ നിയമനങ്ങള്‍ നടത്താനും തീരുമാനമായി.
കണ്ണൂര്‍ എഡിഎം ആയിരുന്ന അന്തരിച്ച നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസ് സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാരിനോട് ശുപാര്‍ശ ചെയ്യാനും മന്ത്രി സഭ തീരുമാനിച്ചു. നവീന്‍ ബാബുവിന്റെ മകള്‍ക്ക് പ്രത്യേക കേസായി പരിഗണിച്ച് ആശ്രിത നിയമനം നല്കാന് റവന്യൂ വകുപ്പിന് നിര്‍ദേശം നല്‍കിയതായും മുഖ്യമന്ത്രി അറിയിച്ചു.കേരള തീരപ്രദേശങ്ങളില്‍ 2026 ജൂണ്‍ 10 മുതല്‍ ജൂലൈ 31 വരെ 52 ദിവസത്തേക്ക് ട്രോളിങ് നിരോധനം ഏര്‍പ്പെടുത്താനും മന്ത്രിസഭ തീരുമാനിച്ചു.
