മണ്ണാര്‍ക്കാട്: സംസ്ഥാനത്തെ മുഴുവന്‍ സര്‍ക്കാര്‍, എയ്ഡഡ്, ഐ.എച്ച്.ആര്.ഡി., കേപ്, സ്വാശ്രയ പോളിടെക്നിക് കോളജുകളിലെ റഗുലര്‍ ഡിപ്ലോമ പ്രവേശനത്തിനുള്ള അപേക്ഷകള്‍ ക്ഷണി ച്ചു. കേരളത്തിലെ സര്‍ക്കാര്‍, ഐ.എച്ച്.ആര്.ഡി, കേപ് പോളിടെക്നിക്കുകളിലെ മുഴുവന്‍ സീറ്റു കളിലേക്കും, എയ്ഡഡ് പോളിടെക്നിക്കുകളിലെ 85 ശതമാനം സീറ്റുകളിലേക്കും, സ്വാശ്രയ കോള ജുകളിലെ 50 ശതമാനം സര്‍ക്കാര്‍ സീറ്റുകളിലേക്കുമാണ് ഓണ്‍ലൈന്‍വഴി പ്രവേശനം നടക്കുന്ന ത്.
എസ്.എസ്.എല്‍.സി, ടി.എച്ച്.എസ്.എല്‍.സി, സി.ബി.എസ്.ഇ. പത്താം ക്ലാസ് അല്ലെങ്കില്‍ മറ്റ് തുല്യ പരീക്ഷകളില്‍ ഉപരിപഠനത്തിന് അര്‍ഹത നേടിയവര്‍ക്കാണ് അപേക്ഷിക്കാന്‍ അവസരം. ഇതി ല്‍ കണക്ക്, സയന്‍സ്, ഇംഗ്ലീഷ് എന്നിവ ഓരോ വിഷയങ്ങളായി പഠിച്ചവര്‍ക്ക് എന്‍ജിനീയറിങ് സ്ട്രീമിലേയ്ക്കും (സ്ട്രീം 1) കണക്ക്, ഇംഗ്ലീഷ് എന്നിവ പഠിച്ചവര്‍ക്ക് മാനേജ്മെന്റ് സ്ട്രീമിലേ യ്ക്കും (സ്ട്രീം 2) അപേക്ഷിക്കാം. എസ്.എസ്.എല്‍.സി. മാര്‍ക്കില്‍ കണക്ക്, സയന്‍സ് വിഷയങ്ങ ള്‍ക്ക് മുന്‍തൂക്കം നല്കി സ്ട്രീം ഒന്നിന്റെയും, കണക്ക്, ഇംഗ്ലീഷ് വിഷയങ്ങള്‍ക്ക് മുന്‍തൂക്കം നല്കി സ്ട്രീം രണ്ടിന്റെയും ഇന്‍ഡക്സ് സ്കോര്‍ നിശ്ചയിക്കും. എന്നാല്‍ സി.ബി.എസ്.ഇ. പരീക്ഷയില്‍ ‘മാത്തമറ്റിക്സ് ബേസിക്’ തിരഞ്ഞെടുത്തവര്‍ അപേക്ഷിക്കേണ്ടതില്ല.
പ്രവേശനത്തില്‍ ടി.എച്ച്.എസ്.എല്‍.സി. പാസായവര്‍ക്ക് 10 ശതമാനവും വി.എച്ച്.എസ്.ഇ. പാസായവര്‍ക്ക് 2 ശതമാനവും സീറ്റുകള്‍ സംവരണം ചെയ്തിട്ടുണ്ട്. വി.എച്ച്.എസ്.ഇ വിദ്യാര് ഥികള്‍ക്ക് അവരുടെ ട്രേഡുകള്‍ക്ക് അനുസരിച്ചാണ് ബ്രാഞ്ചുകള്‍ തിരഞ്ഞെടുക്കാന്‍ സാധിക്കുക. കൂടാതെ ഭിന്നശേഷിക്കാര്‍ക്കായി 5 ശതമാനം സീറ്റുകളും മാറ്റിവെച്ചിട്ടുണ്ട്. എസ്.സി, എസ്.ടി, ഒ.ഇ.സി, എസ്.ഇ.ബി.സി വിഭാഗങ്ങളിലെ അപേക്ഷകര്‍ക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരമുള്ള സംവരണം ലഭിക്കുന്നതോടൊപ്പം മുന്നാക്ക വിഭാഗങ്ങളിലെ സാമ്പ ത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് 10 ശതമാനം സാമ്പത്തിക സംവരണവും അനുവദിച്ചിട്ടുണ്ട്.
പൊതുവിഭാഗങ്ങള്‍ക്ക് 200 രൂപയും പട്ടികജാതി, പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്ക് 100 രൂപയുമാണ് അപേക്ഷാ ഫീസ്.അപേക്ഷ സമര്‍പ്പിക്കുന്നതിന് മുന്‍പായി www.polyadmission.org എന്ന വെബ്സൈ റ്റ് മുഖേന ഫീസടച്ച് ഒറ്റത്തവണ രജിസ്ട്രേഷന് പ്രക്രിയ പൂര്‍ത്തിയാക്കേണ്ടതാണ്. ഇതിനുശേഷം വിവിധ കോളജുകളിലേക്കും എന്‍.സി.സി, സ്പോര്‍ട്സ് ക്വാട്ടകളിലേക്കും അപേക്ഷിക്കാം. ഒരു വിദ്യാര്‍ഥിക്ക് പരമാവധി 30 ഓപ്ഷനുകള്‍ വരെ നല്കാന് സാധിക്കും.
എന്‍.സി.സി., സ്പോര്‍ട്സ് ക്വാട്ടകളില്‍ അപേക്ഷിക്കുന്നവര്‍ ഓണ്‍ലൈനായി അപേക്ഷിച്ച ശേഷം അതിന്റെ പകര്‍പ്പ് യഥാക്രമം എന്‍.സി.സി. ഡയറക്ടറേറ്റിലേക്കും സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നിക്കല്‍ ടീച്ചേഴ്സ് ട്രെയിനിങ് ഓഫിസിലേക്കും അയച്ചു നല്‍കണം. സ്വകാര്യ സ്വാശ്രയ കോളജുകളിലെയും എയ്ഡഡ് കോളജുകളിലെയും മാനേജ്മെന്റ് സീറ്റുകളിലേക്ക് പ്രവേശനം ആഗ്രഹിക്കുന്നവര്‍ അതത് കോളജുകളിലേക്ക് ഓണ്‍ലൈനായി പ്രത്യേകം അപേക്ഷ സമര്പ്പി ക്കേണ്ടതുണ്ട്. എന്നാല്‍ ഇവര്‍ക്കും ഒറ്റത്തവണ രജിസ്ട്രേഷന് ഒരു പ്രാവശ്യം മാത്രം ചെയ്താല്‍ മതിയാകും. കൂടുതല്‍ വിവരങ്ങള്‍ക്കും ഓണ്‍ലൈന്‍ രജിസ്ട്രേഷനുമായി www.polyadmission.org എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദര്‍ശിക്കുക.

🚫 ശ്രദ്ധിക്കുക:www.unveilnewser.comഎന്ന ഈ ഓൺലൈൻ പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ ഈ വെബ്സൈറ്റിന്റെ സ്വന്തം ഉത്തരവാദിത്തത്തിലുള്ളതാണ്. ഞങ്ങളുടെ അനുമതിയില്ലാതെ വാർത്തകൾ ഫോട്ടോ എടുത്തോ ഗൂഗിൾ ലെൻസ് (Google Lens / OCR) വഴിയോ കോപ്പി ചെയ്ത് വാട്സ്ആപ്പിലോ മറ്റ് സോഷ്യൽ മീഡിയയിലോ പ്രചരിപ്പിക്കുന്നത് പകർപ്പവകാശ നിയമപ്രകാരം ശിക്ഷാർഹമാണ്. മാന്യമായ മാധ്യമപ്രവർത്തനത്തെ മാനിക്കുക, വാർത്തകൾ ലിങ്ക് സഹിതം നേരിട്ട് ഷെയർ ചെയ്യുക.