മണ്ണാര്‍ക്കാട്: നിത്യജീവിതത്തിന്റെ താളം തെറ്റിക്കുന്ന വിട്ടുമാറാത്ത തലവേദന, അലര്‍ജി, മൈ ഗ്രേയ്ന്‍ പോലെയുള്ള ആരോഗ്യപ്രശ്നങ്ങള്‍ക്കും, നിശ്ശബ്ദവില്ലനായി മാറുന്ന കേള്ക്കുറവുകള് ക്കും ചികിത്സാ പരിഹാരങ്ങളുമായി മണ്ണാര്‍ക്കാട് മെഡിക്കോ ബസാര്‍ സ്കിന്‍, ഹെയര്‍ ആന്‍ഡ് ഇ.എന്‍.ടി. ക്ലിനിക്ക് ജൂണ്‍ ഏഴിന് സൗജന്യ ഇ.എന്‍.ടി. ക്യാംപ് സംഘടിപ്പിക്കുന്നു. ആധുനിക ജീവി തശൈലിയിലും കാലാവസ്ഥാ വ്യതിയാനത്തിലും ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന ഇത്തരം പ്രയാസ ങ്ങള്‍ക്ക് ആശ്വാസം പകരുകയാണ് ക്യാംപിന്റെ ലക്ഷ്യമെന്ന് മെഡിക്കോ ബസാര്‍ മാനേജ്മെന്റ് അറിയിച്ചു.
കേള്‍വി പരിശോധന സൗജന്യം
ഞായറാഴ്ച രാവിലെ 10 മണി മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെ കോടതിപ്പടി മുല്ലാസ് വെഡ്ഡിങ് സെ ന്ററിന് സമീപത്തുള്ള മെഡിക്കോ ബസാര്‍ ക്ലിനിക്കില്‍ വെച്ച് നടക്കുന്ന ക്യാംപിന് ഇ.എന്‍.ടി. വിദഗ്ദ്ധ ഡോ.കെ അഷിത നേതൃത്വം നല്‍കും. ക്യാംപില്‍ പങ്കെടുക്കുന്നവര്‍ക്കായി ഓഡിയോ ളജി വിദഗദ്ധന്റെ സേവനത്തോടെ വിപുലമായ പരിശോധനകളാണ് പൂര്‍ണമായും സൗജന്യമാ യി ഒരുക്കിയിട്ടുള്ളത്. മുതിര്‍ന്നവര്‍ക്കുള്ള രോഗനിര്‍ണയത്തിനൊപ്പം വരുംതലമുറയുടെ ആ രോഗ്യത്തിന് വലിയ പ്രാധാന്യമാണ് ക്യാംപ് നല്‍കുന്നത്. കുട്ടികളിലെ കേള്‍വിക്കുറവ് തുടക്ക ത്തിലെ കണ്ടെത്തിയില്ലെങ്കില്‍ അത് അവരുടെ സംസാരശേഷിയേയും പഠനത്തേയും വരെ ബാധിച്ചേക്കാം. അതിനാല്‍ അഞ്ച് വയസ്സുവരെ പ്രായമുള്ള കുട്ടികള്‍ക്കായി തികച്ചും സൗജന്യ മായ പ്രത്യേക കേള്‍വി പരിശോധന ലഭ്യമാകും. ഇതിന് പുറമെ മുതിര്‍ന്നവര്‍ക്കായി സൗജന്യ കേള്‍വി പരിശോധനയും, മധ്യകര്‍ണ പരിശോധനയും ക്യാംപിന്റെ ഭാഗമായി ലഭിക്കും.
ഇവര്‍ക്കെല്ലാം പങ്കെടുക്കാം
തുടര്‍ച്ചയായ മൈഗ്രെയ്ന്, കണ്ണിന് ഇരുവശത്തുമുള്ള കഠിനമായ വേദന, പെട്ടെന്ന് തലകറങ്ങി കണ്ണിലേക്ക് ഇരുട്ടുകയറുക, ബാലന്‍സ് നഷ്ടപ്പെടുക തുടങ്ങിയ പ്രശ്നങ്ങളുള്ളവര്‍ക്ക് ഈ ക്യാംപിലെത്തി ചികിത്സതേടാം. കൃത്യമായ രോഗനിര്‍ണയത്തിലൂടെയും വിദഗ്ദ്ധ നിര്‍ദേശ ത്തിലൂടെയും ഇത്തരം ബുദ്ധിമുട്ടുകളില്‍ നിന്നും മുക്തിനേടാന്‍ ക്യാംപ് സഹായകമാകുമെന്ന് ക്ലിനിക്ക് അധികൃതര്‍ അറിയിച്ചു. ക്യാംപില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ 9946624422, 9946685533 എന്നീ ഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെട്ട് മുന്‍കൂട്ടി പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.
എല്ലാ തിങ്കള്‍, ബുധന്‍, ശനി ദിവസങ്ങളില്‍ വൈകിട്ട് 5.30 മുതല്‍ 6.30 വരെ മെഡിക്കോ ബസാ റില്‍ ഇ.എന്‍.ടി. വിഭാഗത്തില്‍ ഡോക്ടറുടെ സേവനമുണ്ടാകുമെന്നും ക്ലിനിക്ക് അധികൃതര്‍ അറിയിച്ചു.
