മണ്ണാര്‍ക്കാട്: വാളയാര്‍ അട്ടപ്പള്ളത്ത് ആള്‍ക്കൂട്ടമര്‍ദനത്തെ തുടര്‍ന്ന് അതിഥി തൊഴിലാളി കൊല്ലപ്പെട്ട കേസില്‍ ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചു. മണ്ണാര്‍ക്കാട് എസ്.എസി, എസ്.ടി പ്രത്യേക കോടതിയിലാണ് അന്വേഷണസംഘം എട്ടുപ്രതികള്ക്കെതിരെയുമുള്ള കുറ്റപത്രം സമര്‍പ്പിച്ചത്.കേസില്‍ ആകെ ഒമ്പത് പ്രതികളാണുള്ളത്. ഇതില്‍ ജാമ്യത്തിലായിരുന്ന ആറാം പ്രതി വിനോദ്കുമാര്‍ തൂങ്ങി മരിക്കുകയുമുണ്ടായി. എ.അനു (38), എന്‍.ആനന്ദ് (56), എം.രാജേഷ് (38), എം.ഷാജി (38), വി.ജഗദീഷ്കുമാര് (49), സി.പ്രസാദ് (34), സി.മുരളി (38) വിപിന്‍ (30)എന്നിവരാണ് കേസിലെ മറ്റു പ്രതികള്‍.
കൊലപാതകം, സംഘം ചേര്‍ന്ന് തടഞ്ഞുവെക്കല്‍, വംശീയാധിക്ഷേപം, പട്ടികജാതി വിഭാഗക്കാ ര്ക്കുനേരെയുള്ള അതിക്രമം തുടങ്ങിയ വിവിധവകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്.അന്വേഷണ ഉദ്യോഗസ്ഥന് ഡി.വൈ.എസ്.പി. പി.എം ഗോപകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇന്ന ലെ കോടതിയിലെത്തി കുറ്റപത്രം സമര്‍പ്പിച്ചത്. കേസില്‍ 82 പേരുടെ പട്ടികയാണ് പ്രോസിക്യൂ ഷന് സാക്ഷികളായിട്ടുള്ളത്. എട്ടുപ്രതികളുടെതുമായി സാഹചര്യ തെളിവുകളും ഡിജിറ്റല്‍ തെളിവുകളും ചേര്‍ത്ത 2704 പേജുകള്‍ ഉള്‍പ്പെട്ട കുറ്റപത്രമാണ് സമര്‍പ്പിച്ചത്.
2025 ഡിസംബര്‍ 17നാണ് ഛത്തീസ്ഗഢ് സ്വദേശിയായ രാം നാരായണന് ഭാഗേല്‍ ആള്‍ക്കൂട്ട ആക്രമണത്തിനിരയായത്. ജില്ലാ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ അന്നു രാത്രിതന്നെ മരണപ്പെടുകയായിരുന്നു.
