കല്ലടിക്കോട്: പാലക്കാട്-കോഴിക്കോട് ദേശീയപാതയിലെ പ്രധാന അപകടമേഖലയായ പനയം പാടത്ത് കാല്‍നടയാത്ര സുരക്ഷിതമാക്കാനായുള്ള റോഡ് നവീകരണ പ്രവൃത്തികള്‍ പൂര്‍ത്തിയാ കുന്നു.ദേശീയപാത അതോറിറ്റി അനുവദിച്ച 1.35 കോടി രൂപ ചെലവില്‍ കരാര്‍ കമ്പനി ഏറ്റെടു ത്ത പ്രവൃത്തികളാണ് നടക്കുന്നത്. കഴിഞ്ഞ ഡിസംബറില്‍ നാല് വിദ്യാര്‍ഥിനികള്‍ മരിച്ചതുള് പ്പെടെ നിരവധി വാഹനാപകടങ്ങള്‍ പതിവായതിനെ തുടര്‍ന്ന് പ്രദേശത്ത് ശക്തമായ ജനകീയ പ്രക്ഷോഭം ഉയര്‍ന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ദേശീയപാത അതോറിറ്റി അടിയന്തര മായി തുക അനുവദിച്ചതും നവീകരണ പ്രവൃത്തികള്‍ ആരംഭിച്ചതും.
നവീകരണത്തിന്റെ ഭാഗമായി പനയംപാടത്ത് റോഡിന് നടുവിലായി 450 മീറ്റര്‍ ദൂരത്തില്‍ കോ ണ്ക്രീറ്റ് ഡിവൈഡര്‍ നിര്‍മിച്ചിട്ടുണ്ട്. മുന്‍തീരുമാനപ്രകാരം ഇതില്‍ മൂന്നിടങ്ങളില്‍ വിടവുകള്‍ ഇട്ടിരുന്നുവെങ്കിലും, അപകടസാധ്യത ഒഴിവാക്കാന്‍ ഇവ പൂര്‍ണ്ണമായി അടയ്ക്കണമെന്ന നിര്‍ദേശ ത്തില്‍ അന്തിമ തീരുമാനമായിട്ടില്ല. റോഡിന്റെ ഇരുവശങ്ങളിലും വീതികൂട്ടി പൂട്ടുകട്ടകള്‍ പതി പ്പിച്ചു കഴിഞ്ഞു. ഇനി കൈവരികളോടുകൂടിയ നടപ്പാത നിര്‍മിച്ച് സുരക്ഷ ഉറപ്പുവരുത്തേണ്ടതു ണ്ട്. പ്രദേശത്ത് സുരക്ഷാ മുന്നറിയിപ്പ് ബോര്‍ഡുകളും സ്ഥാപിച്ചിട്ടുണ്ട്.
റോഡിലെ വലിയ വളവും പ്രതലത്തിലെ ചരിവുമാണ് ഇവിടെ അപകടങ്ങള്‍ വിട്ടുമാറാത്തതിന് പ്രധാന കാരണം. അതിനാല്‍ റോഡിന്റെ ഒരു വശത്തുള്ള യഥേഷ്ടം സ്ഥലം പ്രയോജനപ്പെടുത്തി വീതി ഇനിയും വര്‍ധിപ്പിക്കണമെന്നാണ് നാട്ടുകാരുടെ പ്രധാന ആവശ്യം. കൂടാതെ, നിലവില്‍ കുറച്ചുദൂരത്തില് മാത്രമുള്ള അഴുക്കുചാല്‍ പനയംപാടം വളവ് മുതല്‍ ദുബായ് കുന്ന് വരെ ഇരുവശങ്ങളിലും നിര്‍മിച്ച് അതിനു മുകളിലായി നടപ്പാത ഒരുക്കണമെന്നും, കരിമ്പ സ്കൂളിലെ വിദ്യാര്‍ഥികള്‍ക്ക് സുരക്ഷിതമായി റോഡ് മുറിച്ചുകടക്കാന്‍ ഉയരനടപ്പാത നിര്‍മിക്കണമെന്നും ആവശ്യമുയരുന്നുണ്ട്. കൂടാതെ നിലവിലെ ഇരുവശത്തുമുള്ള ബസ് സ്റ്റോപ്പുകള്‍ മാറ്റി നിര്മ്മിക്ക ണമെന്ന ആവശ്യവും നടപ്പിലായിട്ടില്ല. നിലവില്‍ മണ്ണാര്‍ക്കാട് ഭാഗത്തേക്കുള്ള ബസ് സ്റ്റോപ്പില്‍ ബസ് നിര്‍ത്തിയാല്‍ മാറ്റുവാഹനങ്ങള്‍ക്ക് മറികടക്കാനാത്ത ആവസ്ഥയാണുള്ളത്.
