കാഞ്ഞിരപ്പുഴ: ലോക പുകയില വിരുദ്ധ ദിനാചാരണം ജില്ലാതല ഉദ്ഘാടനവും പുകയില വിമു ക്ത വിദ്യാലയങ്ങള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണവും പൊറ്റശ്ശേരി ഗവ.ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടന്നു. ജില്ലാ മെഡിക്കല്‍ ഓഫിസ് , ദേശീയാരോഗ്യ ദൗത്യം, കേരള വൊളന്ററി ഹെ ല്‍ത്ത് സര്‍വീസസ്, കാഞ്ഞിരപ്പുഴ കുടുംബാരോഗ്യ കേന്ദ്രം എന്നിവയുടെ സംയുക്താഭിമുഖ്യ ത്തില്‍ നടന്ന പരിപാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അശ്വതി ചന്ദ്രന് ഉദ്ഘാടനം ചെയ്തു.
കാഞ്ഞിരപ്പുഴ കുടുംബാരോഗ്യ പരിധിയിലെ 12 വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുള്ള പുകയില വിമുക്ത വിദ്യാലയസര്ട്ടിഫിക്കറ്റ് വിതരണവും അവര്‍ നിര്‍വഹിച്ചു. ഗ്രാമ പഞ്ചായത്ത് ഓഫിസ് പരിസരം മുതല്‍ പൊറ്റശ്ശേരി വരെ ബോധവല്‍ക്കരണ റാലി, ഇസാഫ് സ്കൂള്‍ ഓഫ് നഴ്സിങ് വിദ്യാര്‍ഥികളുടെ ഫ്ളാഷ് മൊബ്, അസംപ്ഷന്‍ സ്കൂള്‍ നഴ്സിങ് വിദ്യാര്‍ഥികളുടെ മൈം എന്നി വയും നടന്നു. ചടങ്ങില്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അരുണ്‍ ഓലിക്കല്‍ അധ്യക്ഷനാ യി. ഡെപ്യുട്ടി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ.കാവ്യ കരുണാകരന് മുഖ്യപ്രഭാഷണം നടത്തി. കോട്പ നിയമവും പുകയിലയും ആരോഗ്യപ്രശ്നങ്ങളെയും സംബന്ധിച്ച് ടെക്നിക്കല്‍ അസിസ്റ്റ ന്റ് സി.എം രാധാകൃഷ്ണന് ക്ലാസെടുത്തു.
ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ ഫര്‍സാന റിഷാദ്, ഷാബിറ, മെമ്പര്‍മാരായ സന്ധിക, അനില്‍കുമാര്‍ ജോജോ പുന്നക്കല്‍, ജില്ലാ എജ്യുക്കേഷന്‍ മീഡിയ ഓഫിസര്‍ എസ്. സയന, സ്കൂള്‍ പ്രിന്‍സിപ്പല്‍ പി.സന്തോഷ്കുമാര്‍, പ്രധാന അധ്യാപിക ടി.സബിത, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ വി.എസ് രാമപ്രസാദ് തുടങ്ങിയവര്‍ സംസാരിച്ചു.
