എടത്തനാട്ടുകര: മുണ്ടക്കുന്ന് എ.എല്‍.പി. സ്കൂളിലെ പ്രവേശനോത്സവം അലനല്ലൂര്‍ ഗ്രാമ പഞ്ചായത്ത് അംഗം നിജാസ് ഒതുക്കുംപുറത്ത് ഉദ്ഘാടനം ചെയ്തു. കോട്ടോപ്പാടം ഗ്രാമപഞ്ചായത്ത് അംഗം ഷാനിര്‍ ബാബു മണലടി മുഖ്യപ്രഭാഷണം നടത്തി. പി.ടി.എ. പ്രസിഡന്റ് റുക്സാന അധ്യക്ഷനായി. വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ നവാഗതരെ സ്കൂളിലേക്ക് ആനയിച്ചു. ഈ വര്‍ഷത്തെ പ്രവേശനോത്സവ ഒഫീഷ്യല്‍ വീഡിയോ സോങ്, വിദ്യാഭ്യാസ മന്ത്രിയുടെ സന്ദേശം എന്നിവ ബിഗ് സ്ക്രീനില്‍ പ്രദര്‍ശിപ്പിച്ചു. വിശിഷ്ടാതിഥിയായി പങ്കെടുത്ത പാറോക്കോ ട്ട് ഹംസ മാസ്റ്റര്‍, മാനേജര്‍ പി. ജയശങ്കരന്‍ മാസ്റ്റര്‍, പി.ടി.എ. വൈസ് പ്രസിഡന്റ് ഷമീര്‍ തോണിക്ക ര, പ്രധാന അധ്യാപകന് പി.യൂസഫ്, ഒ.ബിന്ദു, കാവ്യ, അമീര്‍ ബാബു, കുമാരി ഫൈഹ ഫസല്‍ എന്നിവര്‍ സംസാരിച്ചു. കുട്ടികളുടെ കലാപരിപാടികള്‍ അരങ്ങേറി. നവാഗതര്‍ക്ക് സമ്മാന വിതരണവും പഞ്ചായത്ത് സമ്മാനിച്ച മിഠായിയും സൗമ്യ ടീച്ചര്‍ സ്പോണ്സര് ചെയ്ത പായസ വിതരണവും നടന്നു. സ്കൂളിന് ചുറ്റുമതില്‍, കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിനായി സി.സി.ടി.വിയും വിദ്യാലയത്തില്‍ സജ്ജീകരിക്കാന്‍ കഴിഞ്ഞു.
