പയ്യനെടം : കുമരംപുത്തൂര്‍ പഞ്ചായത്തുതല സ്കൂള്‍ പ്രവേശനോത്സവം പയ്യനെടം ജി.എല്‍.പി. സ്കൂളില്‍ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ. സ്മിത ഉദ്ഘാടനം നിര്‍വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷ ജംഷീല ഉസ്മാന് അധ്യക്ഷയായി.
മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് അംഗം പി. എം ജോസ്, കുമരംപുത്തൂര്‍ പഞ്ചായത്ത് അംഗ ങ്ങളായ ആലിക്കല്‍ കുമാരന്, റാഫി മൈലംകോട്ടില്‍, മുന്‍ പഞ്ചായത്ത് അംഗം പി. അജിത്ത്, പ്രധാനാധ്യാപകന് എം.എന്‍.കൃഷ്ണ കുമാര്‍, എസ്.എം.സി. ചെയര്മാന് വി.സത്യന്, എം.പി.ടി.എ. പ്രസിഡന്റ് കെ.ഉഷ, എസ്.എം.സി. അംഗം എന്‍.വി നീലാംബരന്‍, പി.ടി.എ. വൈസ് പ്രസിഡന്റ് എം.കെ ഫൈസല്‍, മുന്‍ എച്ച്.എം. എം. പദ്മിനി, ബി.ആര്.സി.പ്രതിനിധി രശ്മി, സ്റ്റാഫ് സെക്രട്ടറി പി.എ. കദീജ ബീവി, അധ്യാപക പ്രതി നിധി വി.പി ഹംസക്കുട്ടി തുടങ്ങിയവര്‍ സംസാരിച്ചു.
ചടങ്ങില്‍ യുവ എഴുത്തുകാരന് സുശാന്ത് പയ്യനടം രചിച്ച അഞ്ച് പുസ്തകങ്ങളും നോട്ട് പുസ്തകങ്ങളും കുട്ടികള്‍ക്ക് സമ്മാനിച്ചു.
