എടത്തനാട്ടുകര: നവാഗതര്‍ക്ക് ഹൃദ്യമായ സ്വീകരണമൊരുക്കി എടത്തനാട്ടുകര ഗവ. ഓറിയന്റ ല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ വര്‍ണ്ണാഭമായ പ്രവേശനോല്‍സവം. സ്കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റ്, സ്കൗട്ട് ആന്റ് ഗൈഡ്സ്, ലിറ്റില്‍ കൈറ്റ്സ്, ജൂനിയര്‍ റെഡ് ക്രോസ് യൂണിറ്റ് അംഗങ്ങളുടെ നേതൃത്വത്തില്‍ നവാഗതരെ സ്കൂളിലേക്ക് ആനയിച്ചു.
അലനല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. ഹബീബുള്ള അന്‍സാരി ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് അംഗം ജമീല നാസര്‍ അധ്യക്ഷത വഹിച്ചു.പി.ടി.എ. പ്രസിഡന്റ് പി. അഹമ്മദ് സുബൈര്‍, വൈസ് പ്രസിഡന്റ് അബ്ദുസ്സലാം പടുകുണ്ടില്‍, എസ്.എം.സി. ചെയര്മാന് നസീര്‍ പടുകുണ്ടില്‍, പി.ടി.എ., എസ്.എം.സി. അംഗങ്ങളായ സി. നാരായണന്‍കുട്ടി, ടി.കെ. സാജിദ്, അലി വെള്ളങ്ങര, പ്രിന്‍സിപ്പല്‍ എസ്. പ്രതീഭ, പ്രധാനാധ്യാപകന് കെ.എ. അബ്ദുമനാഫ്, സി. ബഷീര്‍ എന്നിവര്‍ സംസാരിച്ചു.
ലിറ്റില്‍ കൈറ്റ്സ് യൂണിറ്റ് തയ്യാറാക്കിയ ഫോട്ടോ അടങ്ങിയ നെയിം സ്ലിപ്പും ലിറ്റില്‍ കൈറ്റ്സ് പ്രവര്‍ത്തനങ്ങള്‍ ഉള്‍കൊള്ളിച്ച ബ്രോഷറും ചടങ്ങില്‍ വെച്ച് പ്രകാശനം ചെയ്തു.യു.എസ്.എസ്. വിജയികളായ എസ്. സിദ്റ നഷ് വി, വി. അംന എന്നിവര്‍ക്ക് ഉപഹാരങ്ങള്‍ സമ്മാനിച്ചു. വിദ്യാര് ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും മിഠായി വിതരണവും നടത്തി.
