കോട്ടോപ്പാടം: അക്ഷരലോകത്തേക്ക് ചുവടുവച്ച കുരുന്നുകളെ വരവേല്‍ക്കാന്‍ വര്‍ണാഭമായ പ്രവേശനോത്സവം ഒരുക്കി വടശ്ശേരിപ്പുറം ഷെയ്ക്ക് അഹമ്മദ് ഹാജി സ്മാരക സര്‍ക്കാര്‍ ഹൈ സ്കൂള്‍. സ്റ്റുഡന്റ് പൊലിസ് കേഡറ്റ് വിദ്യാര്‍ഥികള്‍ ചെണ്ടമേളത്തിന്റെ അകമ്പടിയോടെ നവാഗതരെ വിദ്യാലയാങ്കണത്തിലേക്ക് ആനയിച്ചു. മധുരം നുണഞ്ഞും പാട്ടുകള്‍ക്കനുസരിച്ച് ചുവടുവെച്ചും കുട്ടികളെല്ലാം സ്കൂളിലെ ആദ്യ ദിനം ആഹ്ലാദഭരിതമാക്കി.
പ്രവേശനോത്സവം കോട്ടോപ്പാടം ഗ്രാമപഞ്ചായത്ത് അംഗം ആസിഫ് അലി കൊമ്പത്ത് ഉദ്ഘാ ടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് എ.കുഞ്ഞയമു അധ്യക്ഷനായി.പ്രധാനാധ്യാപകന് കെ. ബാബു രാജന്,മുന്‍ഗ്രാമപഞ്ചായത്തംഗം ഹമീദ് അക്കര, എസ്. എം.സി ചെയര്മാന് എ.റഫീഖ്, ജലീല്‍ പൊന്‍പാറ,സ്റ്റാഫ് സെക്രട്ടറി അബ്ദുല്‍ നാസര്‍,എം.പി.ടി.എ പ്രസിഡണ്ട് റാഷിദ, പി.മന്‍സൂറലി തുടങ്ങിയവര്‍ സംസാരിച്ചു.
നവാഗതരായ വിദ്യാര്‍ഥികള്‍ക്ക് ഫോട്ടൊ പതിച്ച സമ്മാനപ്പൊതികള്‍ വിതരണം ചെയ്തു. സൈ ബര് സുരക്ഷാ പ്രതിജ്ഞ,പാഠപുസ്തക വിതരണം എന്നിവയും നടന്നു.
