മണ്ണാര്‍ക്കാട്: മികച്ചതും സമയബന്ധിതവുമായ ഹൃദ്രോഗ ചികിത്സയുമായി മണ്ണാര്‍ക്കാട് ന്യൂ അല്‍മ ഹോസ്പിറ്റലില്‍ കാര്‍ഡിയോളജി, എമര്‍ജന്‍സി വിഭാഗങ്ങള്‍ ആരംഭിച്ചു.കോഴിക്കോട് മെട്രോ കാര്‍ഡിയാക് സെന്ററിന്റെ സഹകരണത്തോടെയാണ് അത്യാധുനിക കാത്ലാബ് സൗകര്യങ്ങളോടു കൂടിയ ഈ വിഭാഗം പ്രവര്‍ത്തിക്കുക.

ആധുനിക ചികിത്സാസൗകര്യങ്ങളും വിദഗ്ദ്ധ സേവനങ്ങളും കൂടുതല്‍ ശക്തിപ്പെടുത്തുന്നതി നായാണ് പുതിയ വിഭാഗങ്ങള്‍ ആരംഭിച്ചിട്ടുള്ളതെന്ന് ആശുപത്രി ചെയര്മാന് ഡോ. കെ.എ. കമ്മാപ്പ പറഞ്ഞു. ആശുപത്രിയുടെ സവിശേഷമായ രോഗീപരിചരണരീതിയും സേവനനില വാരവും നിലനിര്‍ത്തിയാണ് അത്യാധുനിക ചികിത്സാ സംവിധാനങ്ങള്‍ ജനങ്ങളിലേക്ക് എത്തി ക്കുകയെന്ന് എക്സിക്യുട്ടീവ് ഡയറക്ടര്‍ ഡോ. നബീല്‍ വ്യക്തമാക്കി.

കഴിഞ്ഞ 31 കൊല്ലക്കാലമായി മണ്ണാര്‍ക്കാടിന്റെ ആതുരസേവന രംഗത്ത് വിശ്വസ്തമായ സേവനം കാഴ്ചവെക്കുന്ന ആശുപത്രിയാണ് വിശ്വപ്രസിദ്ധനായ ഡോ.കെ.എ കമ്മാപ്പയുടെ നേതൃത്വത്തിലു ള്ള ന്യൂ അല്‍മ ഹോസ്പിറ്റല്‍. പ്രസവചികിത്സയില്‍ പേരുകേട്ട ഈ ആശുപത്രിയില്‍ നൂതന ആരോ ഗ്യസേവനങ്ങള്‍ കൂടി ലഭ്യമാകുന്നതിന് മണ്ണാര്‍ക്കാട്ടെ ജനതയ്ക്ക് കൂടുതല്‍ ആശ്വാസമാകും.

ഏതുതരം ആരോഗ്യ അടിയന്തരസാഹചര്യങ്ങളേയും നേരിടാന്‍ കഴിയുന്നതരത്തിലാണ് അത്യാ ഹിതവിഭാഗം ക്രമീകരിച്ചിട്ടുള്ളത് ഇവിടെ 24 മണിക്കൂറും സേവനം ലഭ്യമാകും. കൂടാതെ ഹൃദ്രോ ഗ ചികിത്സക്കാവശ്യമായ ആധുനിക മെഡിക്കല്‍ ഉപകരണങ്ങളും സജ്ജമാക്കിയിട്ടുണ്ട്. മദ്രാസ് മെഡിക്കല്‍ കോളജില്‍ നിന്ന് ഉപരിപഠനം പൂര്‍ത്തിയാക്കി കോഴിക്കോട് മെട്രോ ഹോസ്പിറ്റലില്‍ പ്രവര്‍ത്തനപരിചയം നേടിയ പ്രമുഖ ഹൃദ്രോഗവിദഗ്ദ്ധന് ഡോ. എ. ശക്തിവേല്‍ കാര്‍ഡിയോളജി വിഭാഗത്തില്‍ ചുമതലയേറ്റു.

കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിലേറെയായി മണ്ണാര്‍ക്കാടിന്റെ ആരോഗ്യരംഗത്ത് പ്രവര്‍ത്തിച്ചുവരുന്ന ന്യൂ അല്‍മ ഹോസ്പിറ്റലില്‍ നിലവിലുള്ള വിവിധ സ്പെഷ്യാലിറ്റി വിഭാഗങ്ങള്‍ക്ക് പുറമെയാണ് പുതിയ സംവിധാനങ്ങള്‍ ഒരുക്കിയിട്ടുള്ളത്.
