അമ്മയ്ക്കും കുഞ്ഞിനും പ്രൊഫഷണല്‍ കെയറുമായി മോം ആന്‍ഡ് ബേബി കെയര്‍
എടത്തനാട്ടുകര: ഗര്‍ഭകാലം കഴിഞ്ഞ് കുഞ്ഞ് പിറന്നു വീഴുമ്പോള്‍ ഏതൊരു കുടുംബത്തിലും സന്തോഷത്തോ ടൊപ്പം ഉയരുന്ന വലിയൊരു ആശങ്കയാണ് പ്രസവാനന്തരമുള്ള പരിചരണം എങ്ങനെ വേണമെന്ന ത്.അമ്മയുടെ ആരോഗ്യം വീണ്ടെടുക്കുന്നതിനൊപ്പം നവജാതശിശുവി ന്റെ സുരക്ഷ ഉറപ്പാക്കാന്‍ പ്രത്യേക ശ്രദ്ധ അനിവാര്യമായ ഈ കാലയളവില്‍, ശാസ്ത്രീയമായ പരിഹാരങ്ങളുമായി ആശ്വാ സമാവുകയാണ് എടത്തനാട്ടുകര നാലുകണ്ടത്തില്‍ പ്രവര്‍ത്തിക്കു ന്ന ‘മോം ആന്‍ഡ് ബേബി കെ യര്‍’ പോസ്റ്റ് ഡെലിവറി വെല്‍നസ് സെന്റര്‍. മേഖലയിലെ ആദ്യ ത്തെ സംരംഭമായ ഈ കേന്ദ്രം, പ്രസവാനന്തര ശുശ്രൂഷാ രംഗത്ത് പ്രൊഫഷണലിസവും പരമ്പരാ ഗത കരുതലുകളും സമന്വയി പ്പിച്ചാണ് പ്രവര്‍ത്തിക്കുന്നത്.
ജാഗ്രതയോടെ മുഴുവന്‍സമയ സേവനം
മാതൃത്വം നല്കുന്ന ശാരീരികവും മാനസികവുമായ മാറ്റങ്ങളെ ഉള്‍ക്കൊള്ളാന്‍ അമ്മമാരെ പ്രാപ്തരാക്കുക എന്നതാണ് ഈ കേന്ദ്രത്തിന്റെ പ്രധാന ലക്ഷ്യം. വിദഗ്ധരായ ഡോക്ടര്‍മാരുടെയും പരിശീലനം സിദ്ധിച്ച തെറാപ്പിസ്റ്റുകളുടെയും നേരിട്ടുള്ള മേല്‍നോട്ടത്തില്‍ 24 മണിക്കൂര്‍ സേ വനം ലഭ്യമാണ്. പ്രസവശേഷമുണ്ടാകുന്ന ശാരീരിക അസ്വസ്ഥതകള്‍, ശസ്ത്രക്രിയ കഴിഞ്ഞ വര്‍ക്കുള്ള മുറിവുകളുടെ ശാസ്ത്രീയ പരിചരണം, കൃത്യമായ ഇടവേളകളിലുള്ള ഹെല്‍ത്ത് ചെക്കപ്പുകള്‍ എന്നിവ അതീവ ജാഗ്രതയോടെ നിര്‍വഹിക്കപ്പെടുന്നു.
കുരുന്നുകള്‍ക്ക് പ്രത്യേക കരുതല്‍
നവജാത ശിശുക്കളുടെ സംരക്ഷണത്തിന്റെ കാര്യത്തിലും വിട്ടുവീഴ്ചയില്ലാത്ത ശ്രദ്ധയാണ് ഞങ്ങള്‍ നല്‍കുന്നത്. കുഞ്ഞിന്റെ കുളി, പൊക്കിള്‍ക്കൊടി പരിചരണം, മുലയൂട്ടല്‍ സംബ ന്ധമായ നിര്‍ദ്ദേശങ്ങള്‍ എന്നിവയ്ക്കെല്ലാം ഇവിടെ പ്രത്യേക ശ്രദ്ധയുണ്ട്.കുഞ്ഞിന്റെ ആരോ ഗ്യത്തിനൊപ്പം വളര്‍ച്ചയുടെ ആദ്യഘട്ടത്തില്‍ അമ്മമാര്‍ക്ക് ആവശ്യമായ ആത്മവിശ്വാസം നല്‍കാനും ഈ സേവനങ്ങള്‍ സഹായിക്കുന്നു.
ആരോഗ്യവും സൗന്ദര്യവും വീണ്ടെടുക്കാം
ശാരീരിക സൗഖ്യം പോലെ തന്നെ പ്രാധാന്യമുള്ളതാണ് പ്രസവശേഷമുള്ള സൗന്ദര്യ സംരക്ഷണ വും മാനസികാരോഗ്യവും. ഇതുകൂടി പരിഗണിച്ച് മോം ആന്‍ഡ് ബേബി കെയറില്‍ വിപുലമായ വെല്‍നസ് പാക്കേജുകള്‍ ഒരുക്കിയിട്ടുണ്ട്. ഹെഡ് മസാജ്, ഫേസ് മസാജ്, ബോഡി മസാജ്, ഹോട്ട് മസാജ് എന്നിവ കൂടാതെ ശരീരത്തിലെ അനാവശ്യ കൊഴുപ്പ് കുറയ്ക്കാനും പേശികള്‍ക്ക് ബലം നല്‍കാനുമുള്ള വയറുമുറുക്കിക്കെട്ടല്, ഔഷധഗുണമുള്ള വേദകുളി, മുടിയുടെ സംരക്ഷണത്തി നായുള്ള കേശധൂപനം, ചര്‍മ്മത്തിന് തിളക്കം നല്കുന്ന ഫുള്‍ബോഡി നവരപാക്ക് തുടങ്ങിയവ ഇവിടെ ഒരുക്കിയിട്ടുണ്ട്.ശാസ്ത്രീയമായ പ്രസവരക്ഷാ മരുന്നുകളും മസാജിംഗും അമ്മയുടെ ആന്തരിക ആരോഗ്യത്തെ പുനഃസ്ഥാപിക്കാന്‍ ഏറെ സഹായിക്കുന്നു.
ഭക്ഷണക്രമം പോഷകസമൃദ്ധം
ഭക്ഷണക്രമത്തിന്റെ കാര്യത്തിലും മോം ആന്‍ഡ് ബേബി കെയര്‍ വേറിട്ട രീതിയാണ് പിന്തുടരു ന്നത്. മുലയൂട്ടുന്ന അമ്മമാര്‍ക്ക് ആവശ്യമായ ഊര്‍ജ്ജവും പോഷകങ്ങളും നല്കുന്ന രീതിയിയി ലുള്ള പ്രത്യേകം മെനുവാണ് തയാറാക്കിയിട്ടുള്ളത്.അമ്മയ്ക്ക് എട്ട് നേരവും കൂട്ടിരിപ്പുകാര്‍ക്ക് നാല് നേരവും ഭക്ഷണം നല്‍കുന്നതിലൂടെ രോഗിക്ക് മാത്രമല്ല, കൂടെ നില്‍ക്കുന്നവര്‍ക്കും പൂര്‍ണ്ണ മായ വിശ്രമം സെന്റര്‍ വാഗ്ദാനം ചെയ്യുന്നു. പ്രസവാനന്തര വിഷാദം പോലുള്ള സാഹചര്യങ്ങള്‍ ഒഴിവാക്കി, സമ്മര്‍ദ്ദമില്ലാത്ത ഒരന്തരീക്ഷത്തില്‍ മാതൃത്വത്തിന്റെ ആദ്യ നാളുകള്‍ ഓരോ അമ്മ യ്ക്കും ഇവിടെ ആഘോഷമാക്കാം.കൂടുതല്‍ വിവരങ്ങള്‍ക്കും ബുക്കിംഗിനുമായി 9645902001 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്
