അപകടസാധ്യതാ പ്രദേശങ്ങളുടെയും കുടുംബങ്ങളുടെയും പട്ടിക സമര്‍പ്പിക്കാന്‍ നിര്‍ദേശം
പാലക്കാട്: ജില്ലയില്‍ മഴക്കാലത്ത് അപകടസാധ്യതയുള്ള പ്രദേശങ്ങളുടേയും കുടുംബങ്ങളു ടേയും പട്ടികയും, ക്യാംപുകള്‍ക്കായി കണ്ടെത്തിയ കെട്ടിടങ്ങളുടെയും മറ്റും വിവരങ്ങളും അടിയന്തരമായി സമര്‍പ്പിക്കാന്‍ ജില്ലാ കലക്ടര്‍ കെ. സുധീര്‍ തദ്ദേശസ്വയംഭരണ വകുപ്പിന് നിര്‍ദേശം നല്കി. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന വകുപ്പുതല അവലോകന യോഗത്തിലാണ് കലക്ടറുടെ നിര്‍ദേശം. അടിയന്തര സഹായങ്ങളെത്തിക്കാനായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ജില്ലാ-താലൂക്ക് തല കണ്ട്രോള് റൂമുകള്‍ ജില്ലയില്‍ സജ്ജമാക്കിയിട്ടുണ്ട്.
മഴക്കാലരോഗങ്ങള്‍ തടയാനാവശ്യമായ മരുന്നുകളുടെ ലഭ്യത ഉറപ്പാക്കുമെന്നും, പാമ്പുകടിയേറ്റാ ല്‍ നല്കുന്ന ആന്റി വെനം താലൂക്കാശുപത്രിക്ക് മുകളിലുള്ള എല്ലാ ആരോഗ്യകേന്ദ്രങ്ങളിലും ലഭ്യമാക്കിയിട്ടുണ്ടെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. ക്യാംപുകളിലെ കുട്ടികള്‍ക്കും ഗര്‍ഭിണി കള്‍ക്കും പ്രത്യേക പോഷകാഹാരവും വൈദ്യസഹായവും ഉറപ്പാക്കും. ദുരന്തബാധിതര്‍ക്കായി സാമൂഹികനീതി-ആരോഗ്യ വകുപ്പുകളുടെ നേതൃത്വത്തില്‍ സൈക്കോ സോഷ്യല്‍ കെയര്‍ നല്‍കും. പൊതുവിതരണ വകുപ്പ് ക്യാംപുകളിലേക്കുള്ള ഭക്ഷ്യധാന്യങ്ങള്‍ സജ്ജമാക്കിയിട്ടുണ്ട്. അപകടകരമായ വെള്ളക്കെട്ടുകള്‍ നീക്കാനും റോഡുകളിലെ കുഴികള്‍ അടിയന്തരമായി അട യ്ക്കാനും പൊതുമരാമത്ത് / ദേശീയപാത അതോറിറ്റിക്ക് നിര്‍ദ്ദേശം നല്കി. പാലങ്ങള്‍, കെട്ടിട ങ്ങള് എന്നിവയുടെ സട്രക്ചറല്‍ ഓഡിറ്റ് നടത്തും. അപകടകരമായ മരച്ചില്ലകള്‍ മുറിച്ചുമാറ്റുന്ന നടപടി പുരോഗമിക്കുകയാണ്. അപകടസാധ്യതാ മേഖലകളില്‍ പൊലിസ് പട്രോളിങ് ശക്തമാ ക്കും. അഗ്നിരക്ഷാസേനയുടെ നേതൃത്വത്തില്‍ ഹോം ഗാര്‍ഡുകള്‍, സിവില്‍ ഡിഫന്‍സ്, ആപ്ത മിത്ര വളന്റിയര്‍മാര്‍ എന്നിവരുടെ വിവരശേഖരണം നടത്തും. പാറമടകളിലെ കുളങ്ങള്‍ക്ക് ചുറ്റും ഉറപ്പുള്ള വേലി കെട്ടാന്‍ മൈനിങ് ആന്‍ഡ് ജിയോളജി വകുപ്പിനെ നിയോഗിച്ചു. മഴ കനത്താല്‍ മലയോരത്ത് മണ്ണ് വെട്ടുന്നതിനും ആഴത്തിലുള്ള കുളങ്ങള്‍ നിര്‍മിക്കുന്നതിനും നിരോധനം ഏര്‍പ്പെടുത്തും.
വൈദ്യുതി തടസം ഒഴിവാക്കാന്‍ കെ.എസ്.ഇ.ബിയുടെ നേതൃത്വത്തില്‍ ടാസ്ക് ഫോഴ്സ് രൂപീ കരിച്ചു. സ്കൂളുകളിലും പൊതുവിടങ്ങളിലും അപകടകരമായ ലൈനുകളില്ലെന്ന് ഉറപ്പാക്കും. ഡാമുകളുടെയും സ്പില്‍വേകളുടെയും പ്രവര്‍ത്തനക്ഷമത ഇറിഗേഷന്‍ വകുപ്പ് നിരീക്ഷിക്കും. പുഴയോരത്തെ വീടുകളുടെ സംരക്ഷണത്തിനായി മണല്‍ച്ചാക്കുകളും ജിയോ ട്യൂബുകളും കരുതാന്‍ തദ്ദേശവകുപ്പിന് നിര്‍ദ്ദേശം നല്കി. തടസ്സമില്ലാത്ത ശുദ്ധജല വിതരണവും ഗുണനില വാരവും വാട്ടര്‍ അതോറിറ്റി ഉറപ്പാക്കും. വനത്തിനുള്ളിലെ ഊരുകളില്‍ ഭക്ഷ്യധാന്യങ്ങള്‍ ഉറപ്പാക്കാനും, ആവശ്യമെങ്കില്‍ മാറ്റിപ്പാര്‍പ്പിക്കാന്‍ ക്യാംപുകള്‍ കണ്ടെത്താനും പട്ടികവര്‍ഗ വികസന വകുപ്പിനെ ചുമതലപ്പെടുത്തി. കര്‍ഷകര്‍ രാസവളങ്ങളും കീടനാശിനികളും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാന്‍ കൃഷിവകുപ്പ് നിര്‍ദ്ദേശം നല്‍കും. പക്ഷിമൃഗാദികള്ക്കാ യി പകര്‍ച്ചവ്യാധി പ്രതിരോധ പദ്ധതിയും മരുന്നുകളും മൃഗസംരക്ഷണ വകുപ്പ് ഉറപ്പാക്കും. കാലവര്‍ഷം ശക്തമാകുന്ന സാഹചര്യത്തില്‍ ഫാക്ടറികളിലെ സുരക്ഷ വിലയിരുത്താനും വിനോദസഞ്ചാര മേഖലകളില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്താനും യോഗത്തില്‍ നിര്‍ദ്ദേശം നല്കി.
യോഗത്തില്‍ എ.ഡി.എം. കെ.സുനില്‍കുമാര്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
അടിയന്തര സഹായത്തിന് വിളിക്കാം:
ജില്ലാ കണ്ട്രോള് റൂം: 8921994727, 0491 2505209, 1077.
താലൂക്ക് നമ്പറുകള്‍: പാലക്കാട്: 0491 2505770, ആലത്തൂര്‍: 0492 2222324, ചിറ്റൂര്‍: 0492 3224740, മണ്ണാര്‍ക്കാട്: 0492 4222397, ഒറ്റപ്പാലം: 0466 2244322, പട്ടാമ്പി: 0466 2214300, അട്ടപ്പാടി: 0492 4291470, 9207191470.
