ഗളി: കക്കുപ്പടി ഗവ.എല്‍.പി. സ്കൂളില്‍ നടന്ന പ്രവേശനോത്സവം വാര്‍ഡ് മെമ്പര്‍ ആര്.ചന്ദ്രന് ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ പി.ടി.എ. പ്രസിഡനന്റ് ഹസീന അധ്യക്ഷയായി. സി.എം.കിഡ്സ് വിജയി പി.അരുണ്‍, എസ്.എസ്.എല്‍.സി. പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എപ്ലസ് നേടിയ പൂര്‍വ വിദ്യാര്‍ഥി മുഹമ്മദ് അന്‍സില്‍ എന്നിവര്‍ക്ക് അവാര്‍ഡുകള്‍ നല്കി. സ്കൂള്‍ ബാഗ്, മധുര വിതരണം, കൂടാതെ കുരുന്നുകളുടെ കലാവിരുന്നുമുണ്ടായി. ഹ്യൂമണ്‍ റൈറ്റ്സ് ഫെഡറേഷന് സംസ്ഥാന വനിതാ പ്രസിഡന്റ് ഫാത്തിമ, വ്യാപാരി വ്യവസായി ഏകോപന സമിതി സെക്രട്ടറി പി.സി ബേബി, പ്രധാന അധ്യാപിക ഉമ്മുസല്‍മ,വിദ്യാര്‍ഥി പ്രതിനിധി നിധീഷ്, പി.എ.എ. അംഗം മോഹന്‍, സീനിയര്‍ അധ്യാപിക രുഗ്മണി, മറ്റു അധ്യാപകരായ അബ്ദുറൗഫ്, ഷീജ, പ്രീത, കാളി, റിന്‍സി തുടങ്ങിയവര്‍ സംസാരിച്ചു.
