മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് എം.ഇ.എസ്. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടന്ന പ്രവേശനോത്സവം സ്കൂള്‍ മാനേജ്മെന്റ് സെക്രട്ടറി കെ.പി അക്ബര്‍ ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് കെ. പി അഷ്റഫ് അധ്യക്ഷനായി.
സ്കൗട്ട് ആന്‍ഡ് ഗൈഡ്സ്, റെഡ്ക്രോസ്, ലിറ്റില്‍ കൈറ്റ്സ് വിദ്യാര് ഥികള് ചേര്‍ന്ന് നവാഗതരെ സ്കൂളിലേക്ക് ആനയിച്ചു. ചടങ്ങില്‍ മധുരം വിതരണം ചെയ്തതോടൊ പ്പം വിദ്യാഭ്യാസ മന്ത്രിയു ടെ പ്രവേശനോത്സവ സന്ദേശം, പ്രവേശനോത്സവഗാന വീഡിയോ എന്നി വയും പ്രദര്‍ശിപ്പിച്ചു.
നഗരസഭ കൗണ്‍സിലര്‍ കെ.സി അബ്ദുറഹ്മാന്, സ്കൂള്‍ ട്രഷറര്‍ കീടത്ത് അബ്ദു, പ്രിന്‍സിപ്പല്‍ എ.ഹബീബ്, പ്രധാന അധ്യാപകന് പി.അന്‍വര്‍ സാദത്ത്, ഡെപ്യുട്ടി എച്ച്.എം. പി.എം ഹഫ്സത്ത്, എം.പി.ടി.എ. പ്രസിഡന്റ് സോഫിയ, ഹൈസ്കൂള്‍ സ്റ്റാഫ് സെക്രട്ടറി എന്‍. ഷാനവാസലി, അബ്ദുല്‍ ജലീല്‍, അബ്ദുല്‍ കരീം, റിയാസ് കാവുണ്ട തുടങ്ങിയവര്‍ സംസാരിച്ചു.
