മണ്ണാര്‍ക്കാട്: വിവേചനങ്ങള്‍ ഇല്ലാത്ത, തുല്യതയുള്ള, സുരക്ഷിതമായ പഠനാന്തരീക്ഷം ഓരോ കുട്ടിക്കും ഉറപ്പാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് പൊതുവിദ്യാഭ്യാസ, ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി എന്‍.ഷംസുദ്ദീന്. പൊറ്റശ്ശേരി ഗവ.ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ സംഘടിപ്പിച്ച ജില്ലാതല പ്രവേശനോത്സവത്തില്‍ വീഡിയോ സന്ദേശം മുഖേന സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്കൂളുകള്‍ പഠനത്തിന് മാത്രമുള്ള ഇടമല്ലെന്നും കുട്ടികളുടെ അഭിരുചിക്കനുസരിച്ച് പറന്നുയരാ നുമുള്ള ചുവടുവെപ്പുകളാണ് വിദ്യാലയങ്ങളില്‍ നിന്ന് ആര്‍ജിക്കേണ്ടതെന്നും മന്ത്രി പറഞ്ഞു. ഭയമില്ലാതെ ചോദ്യങ്ങള്‍ ചോദിക്കാനും സംശയങ്ങള്‍ പ്രകടിപ്പിക്കാനും കുട്ടികള്‍ക്ക് കഴിയുന്ന ക്ലാസ് മുറികളിലാണ് മികച്ച വിദ്യാര്‍ഥികളും അധ്യാപകരും രൂപപ്പെടുന്നത്. പാഠഭാഗങ്ങള്‍ തീര് ക്കുന്നതിനപ്പുറം കുട്ടികളുടെ ഉള്ളിലെ പ്രതിഭകളെ തിരിച്ചറിഞ്ഞ് ഒപ്പം നില്ക്കാന് അധ്യാപക ര്‍ക്ക് സാധിക്കണം.
സാങ്കേതികവിദ്യ കോര്‍ത്തിണക്കി മികച്ച പഠനാന്തരീക്ഷം ഒരുക്കാനും ശ്രദ്ധിക്കണം. കുട്ടികളെ മറ്റുള്ളവരുമായി താരതമ്യം ചെയ്ത് അവരുടെ ആത്മവിശ്വാസം തകര്‍ക്കരുത്. അവര്‍ക്ക് മികച്ച പിന്തുണ നല്കി അധ്യാപകര്‍ക്കൊപ്പം രക്ഷിതാക്കളും ചേര്ന്നുനില്ക്കണം. അത്യാധുനിക സൗകര്യങ്ങളുള്ള ഹൈടെക് ക്ലാസ് മുറികളോടെയാണ് വിദ്യാലയങ്ങള്‍ കുട്ടികളെ വരവേല്ക്കു ന്നതെന്നും കേരളത്തിന്റെ പൊതുവിദ്യാഭ്യാസ മേഖലയെ ലോകത്തിന് തന്നെ മാതൃകയാക്കി മാറ്റണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
