മണ്ണാര്‍ക്കാട്: എം.ഇ.എസ് കല്ലടി ഓട്ടോണമസ് കോളജ് പ്രതിനിധി സംഘം ഫിലിപ്പീന്‍സിലെ ഗോള്‍ഡന്‍ സ്റ്റേറ്റ് സര്‍വകലാശാലയില്‍ സന്ദര്‍ശനം നടത്തി. ഇരു സ്ഥാപനങ്ങളും തമ്മിലുള്ള ധാരണാപത്രത്തിന്റെഅടിസ്ഥാനത്തില് അക്കാദമിക, ഗവേഷണ മേഖലകളില്‍ സഹകരി ക്കാനുള്ള വിവിധ പദ്ധതികള്‍ക്ക് സന്ദര്‍ശനത്തില്‍ രൂപം നല്കി. ഈ അക്കാദമിക് വര്‍ഷത്തില്‍ ഇരു സ്ഥാപനങ്ങളും പരസ്പരമുള്ള വിദ്യാര്‍ഥി സന്ദര്‍ശനം, അന്തര്‍ദേശീയ ഗവേഷക സമ്മേളനം എന്നിവ സംഘടിപ്പിക്കാനും ര്‍ച്ചയില്‍ തീരുമാനമായി.
ഗോള്‍ഡന്‍ സ്റ്റേറ്റ് കോളജിന് വേണ്ടി പ്രസിഡന്റ് ഡോ. വാറന്‍ മാനിലെ, വൈസ് പ്രസിഡന്റ് ഡോ. സാറ ജെയിന്, അഡ്മിനിസ്ട്രേറ്റര്‍ ഡോ. ഫെര്‍ഡിനാന്‍ഡ് അല്കണ്ടാര, ഡോ. റിച്ചാര്‍ഡ് ഫെര്‍മോ സില്, ഡോ. റൊസാലിയോ കോര്ബിറ്റോ എന്നിവരും എം.ഇ.എസ് കല്ലടി കോളജിനെ പ്രതിനിധീ കരിച്ച് എയ്ഡഡ് കോളജസ് ഡയറക്ടര്‍ ഡോ. എ. ബിജു, ഗവേണിംഗ് ബോഡി അംഗം ഡോ. സി. രാജേഷ്, മാനേജ്മെന്റ് കമ്മിറ്റി ട്രഷറര്‍ സി.പി ഷിഹാബുദ്ദീന്, സി.ടി സൈതലവി എന്നിവരും ചര്‍ച്ചകളില്‍ പങ്കെടുത്തു.സന്ദര്‍ശനത്തിന്റെ ഭാഗമായി ഉന്നത വിദ്യാഭ്യാസ മേഖലയിലെ അനു കരണീയ മാതൃകകളെക്കുറിച്ച് സംഘടിപ്പിച്ച സിമ്പോസിയത്തില്‍ ഡോ. എ. ബിജു, ഡോ. സി. രാജേഷ് എന്നിവര്‍ പ്രഭാഷണം നടത്തി.
ഗോള്‍ഡന്‍ സ്റ്റേറ്റ് കോളേജുമായുള്ള ഈ സഹകരണം എം.ഇ.എസ് കല്ലടി കോളജിലെ അധ്യാപക-വിദ്യാര്‍ഥി സമൂഹത്തിന് അന്തര്‍ദേശീയ തലത്തിലുള്ള മികച്ച പരിചയസമ്പത്തിനുള്ള സാധ്യത കളാണ് തുറന്നിടുന്നതെന്ന് പ്രിന്‍സിപ്പല്‍ ഡോ. പി.എം ജാസ്മിന് അറിയിച്ചു.
