എടത്തനാട്ടുകര: മനുഷ്യ ജീവിതത്തിന്റെ ഉന്നമനത്തിന് ധാര്‍മികതയിലൂന്നിയ വിദ്യാഭ്യാസം അനിവാര്യമാണെന്ന് പൊതുവിദ്യാഭ്യാസ-ന്യൂനപക്ഷക്ഷേമ വകുപ്പ് മന്ത്രിഎന്. ഷംസുദ്ദീന് പറഞ്ഞു. എടത്തനാട്ടുകര കോട്ടപ്പള്ള ദാറുസ്സലാം സെക്കന്‍ഡറി മദ്റസ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ചടങ്ങില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഹബീബുള്ള അന്‍സാരി അധ്യക്ഷനായി.വിദ്യാഭ്യാസ മന്ത്രിയെ ദാറുസ്സലാം ജുമാ മസ്ജിദ് സെക്രട്ടറി പാറോക്കോട്ട് അബൂബക്കര്‍ മാസ്റ്റര്‍, കാപ്പുങ്ങല്‍ അലി എന്നിവര്‍ പൊന്നാട അണിയിച്ചു.
ജില്ലാ പഞ്ചായത്ത് മെമ്പര്‍ റഷീദ് ആലായന്‍, കെ.എന്‍.എം. എടത്തനാട്ടുകര നോര്‍ത്ത് മണ്ഡലം പ്രസിഡന്റ് കാപ്പില്‍ മൂസ ഹാജി, സെക്രട്ടറി പി.പി സുബൈര്‍ മാസ്റ്റര്‍, കെ.എന്‍.എം. വിദ്യാഭ്യാസ ബോര്‍ഡ് മെമ്പര്‍ പി. ഉസ്മാന് മിശ്കാത്തി, സദര്‍ മുദരിസ് എം.റാസിഖ് റഹ്മാന് സ്റ്റാഫ് പ്രതിനിധി ആഷിഖ് സ്വലാഹി, വി.സി ഷൗക്കത്തലി മറ്റുജനപ്രതിനിധികള്‍, സംഘടനാ ഭാരവാഹികള്‍, വ്യാപാരി വ്യവസായി നേതാക്കള്‍, സമൂഹ്യപ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും അറബിക് സാഹിത്യത്തില്‍ പി.എച്ച്.ഡി. നേടിയ ഡോ.മുഹമ്മദലി മിശ്കാത്തി, പുതുതായി പ്രവേശനം നേടി വിദ്യാര്‍ഥികളെ അനുമോദിക്കല്‍, പൊതുപരീക്ഷയില്‍ വിജയിച്ച വിദ്യാര്‍ത്ഥികള്‍ക്ക് ഉള്ള അവാര്‍ഡ് ദാനം, വിവിധ മത്സര പരീക്ഷയിലെ വിജയികളെ അനുമോദിക്കല്‍ എന്നിവയും നടന്നു.
