മണ്ണാര്‍ക്കാട്: പുതുതലമുറയിലെ കുരുന്നു വിദ്യാര്‍ഥികള്‍ അതുല്യമായ കഴിവുകളും പ്രതിഭ യുള്ളവരാണെന്നും പൊതു വിദ്യാഭ്യാസ മന്ത്രി എന്‍. ഷംസുദ്ദീന് അഭിപ്രായപ്പെട്ടു. അസോസിയേ ഷന് ഓഫ് സമസ്ത മൈനൊരിറ്റി ഇന്‍സ്റ്റിട്യൂഷന്‍സ് (അസ്മി) സംഘടിപ്പിച്ച ദേശീയതല പ്രീ-പ്രൈ മറി പ്രവേശനോത്സവത്തിന്റെ ഉദ്ഘാടനം പറശ്ശേരി അല്‍ഹുദ സ്കൂളില്‍ നിര്‍വഹിച്ച് സംസാരി ക്കുകയായിരുന്നു അദ്ദേഹം.
മാറിവരുന്ന വിദ്യാഭ്യാസ സാഹചര്യങ്ങളോട് പൊരുത്തപ്പെടുന്ന തരത്തില്‍ അധ്യാപകരെ സജ്ജ രാക്കുന്ന പരിശീലനങ്ങള്‍ ഉള്‍പ്പെടെ നിരവധി മാതൃകാപരമായ പ്രവര്‍ത്തനങ്ങളാണ് സമസ്ത നട ത്തുന്നത്. കുട്ടികളുടെ ബൗദ്ധിക, സാമൂഹിക, മാനസിക വളര്‍ച്ചക്ക് പ്രാരംഭ വിദ്യാഭ്യാസം ഏറെ നിര്‍ണായകമാണെന്നും മികച്ച പഠനാന്തരീക്ഷം ഒരുക്കുന്നതില്‍ അധ്യാപകരും രക്ഷിതാക്കളും ഒരുപോലെ ശ്രദ്ധ പുലര്‍ത്തണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ചടങ്ങില്‍ സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് സെക്രട്ടറി ഡോ.എന്‍.എ.എം അബ്ദുല്‍ഖാദര്‍ അധ്യക്ഷനാ യി.അസ്മി കണ്‍വീനര്‍ ജനറല്‍ പി കെ മുഹമ്മദ് ഹാജി, അല്‍ഹുദ പ്രിന്‍സിപ്പല്‍ ഷാഫി വാഫി, സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജനറല്‍ സെക്രട്ടറി കൊടക് അബ്ദുറഹ്മാന് മുസ്ലിയാര്, മുന്‍ എം.എല്‍.എ കളത്തില്‍ അബ്ദുള്ള, അസ്മി ചീഫ് എക്സിക്യൂട്ടീവ് കണ്‍വീനര്‍ അബ്ദുറഹീം ചുഴലി, കണ്‍വീനര്‍മാരായ അഡ്വ. നാസര്‍ കാളമ്പാറ, എം.കെ.എ റഷീദ്, മജീദ്, ഖമറുദ്ദീന്, കെ.സി അബൂബക്കര്‍ ദാരിമി, ഹബീബ് ഫൈസി കോട്ടോപ്പാടം, മുഹമ്മദ് അലി ഫൈസി, റഷീദ് ആലായന്‍, പഴേരി ശരീഫ് ഹാജി, യൂസുഫ് പറശേരി, മുഹമ്മദലി പാലത്തിങ്ങല്‍, അബ്ദുഹാജി, സുഹൈല്‍ ബാഖവി, പൂക്കോയ തങ്ങള്‍, എ.കെ മുഹമ്മദലി തുടങ്ങിയവര്‍ പങ്കെടുത്തു.
