മണ്ണാര്‍ക്കാട്: സമൂഹത്തില്‍ മാനവികതയും നന്മയും വളര്‍ത്തുന്ന പ്രധാന വിദ്യാഭ്യാസ കേന്ദ്ര ങ്ങളാണ് മദ്റസകളെന്നും, അവയെ സംബന്ധിച്ച അപക്വ ധാരണകള്‍ക്ക് യാഥാര്‍ഥ്യ വുമായി ബന്ധമില്ലെന്നും പൊതുവിദ്യാഭ്യാസ മന്ത്രി എന്‍. ഷംസുദ്ദീന് പറഞ്ഞു. സി.ഐ.ഇ.ആര് സംസ്ഥാന മദ്റസ പ്രവേശനോത്സവം എടത്തനാട്ടുകര ഇഖ്റ മദ്റസയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കു കയായിരുന്നു അദ്ദേഹം.
ക്ഷമ, സൗഹൃദം, സഹിഷ്ണുത എന്നീ മൂല്യങ്ങള്‍ ബാല്യത്തില്‍ തന്നെ കുട്ടികളില്‍ വളര്‍ത്തുന്ന തില്‍ മദ്റസകള്‍ നിര്‍ണായക പങ്ക് വഹിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.വിദ്യാഭ്യാസ രംഗത്ത് വേഗത്തില്‍ നടക്കുന്ന ഡിജിറ്റല്‍ മാറ്റങ്ങളെ ഉള്‍ക്കൊണ്ട്, സ്മാര്‍ട്ട് ക്ലാസ്റൂമുകള്‍, ഓണ്‍ലൈന്‍ പഠന സംവിധാനങ്ങള്‍, ഇ-ലേണിംഗ് പ്ലാറ്റ്ഫോമുകള് എന്നിവ പ്രയോജനപ്പെടുത്തി മദ്റസ വിദ്യാ ഭ്യാസം കൂടുതല്‍ ഫലപ്രദമാക്കേണ്ടതുണ്ടെന്നും മന്ത്രി നിര്‍ദേശിച്ചു.
ചടങ്ങില്‍ എ.ടി ഹസ്സന് മദനി അധ്യക്ഷനായി.കെ.എന്‍.എം മര്‍കസുദ്ദഅവ ജനറല്‍ സെക്രട്ടറി എം.അഹ് മദ് കുട്ടി മദനി മുഖ്യതിഥിയായിരുന്നു.സി.ഐ.ഇ.ആര് സെക്രട്ടറി വഹാബ്, എന്‍.എം അബ്ദുല്‍ ജലീല്‍, ജില്ല പഞ്ചായത്തംഗം റഷീദ് ആലായന്‍, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഹബീ ബുള്ള അന്‍സാരി,സൗദി ഇസ്ലാഹി സെന്റര്‍ പ്രസിഡന്റ് ഫാറൂഖ് സ്വലാഹി, അബ്ദുറഷീദ് ചതു രാല, അബൂബക്കര്‍ കാപ്പുങ്ങല്‍, ഹംസു പാലക്കോട്,അബ്ദുള്ള കാപ്പുങ്ങല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
