പാലക്കാട്: നെല്‍കര്‍ഷകര്‍ നേരിടുന്ന പ്രശ്നത്തില്‍ അടിയന്തര ഇടപെടലുണ്ടാവണമെന്ന് ജില്ലാ കലക്ടര്‍ കെ.സുധീറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ വികസന സമിതി യോഗത്തില്‍ ആവ ശ്യമുയര്‍ന്നു. നെല്ല് സംഭരണവും പി.ആര്.എസ് തുക വിതരണവും പൂര്ത്തിയാക്കണമെന്നവശ്യ പ്പെട്ട് പ്രമേയം അവതരിപ്പിക്കാന്‍ യോഗത്തില്‍ തീരുമാനമായി. പി.ആര്.എസ് നല്‍കുന്നതിന്റെ എണ്ണം ഒരുമാസത്തില്‍ നിലവിലുള്ളതിനേക്കാള്‍ വര്‍ധിപ്പിക്കണമെന്നും നെല്ല് സംഭരണസമയ ത്ത് 55 കിലോയില്‍ കൂടുതല്‍ വരുന്ന ചാക്കുകളില്‍ അധികമായി വരുന്ന നെല്ലിന്റെ അളവ് ഉള്‍പ്പെടുത്തണമെന്നും എം.എല്‍.എമാരായ സുമേഷ് അച്യുതന്, കെ.പ്രേംകുമാര്‍, എ.പ്രഭാകരന്, വി.ടി ബല്‍റാം, മുഹമ്മദ് മുഹസിന് എന്നിവര്‍ ആവശ്യപ്പെട്ടു.
ടാറിന്റെ വില വര്‍ധിച്ച സാഹചര്യത്തില്‍ കോണ്‍ട്രാക്ടര്‍മാര്‍ എടുത്ത ടെന്‍ഡറിനെക്കാള്‍ കൂടു തല്‍ തുക കോണ്‍ട്രാക്ടര്‍മാര്‍ക്ക് നല്‍കാനുള്ള നടപടി വേണമെന്ന് സുമേഷ് അച്യുതന് എം.എല്‍. എ നിര്‍ദേശിച്ചു. ചിറ്റൂര്‍ മണ്ഡലത്തിലെ ഫ്ലഡ് റോഡുകളില്‍ 16 എണ്ണത്തിന് ഭരണാനുമതി ലഭി ച്ചതായി എല്‍.എസ്.ജി.ഡി. എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ എം.എല്‍.എയുടെ ചോദ്യത്തിന് മറുപ ടിയായി പറഞ്ഞു.തൃത്താല മണ്ഡലത്തിലെ പടിഞ്ഞാറങ്ങാടി വായനശാലയുടെ കെട്ടിട നിര്‍മാ ണം, പട്ടിക്കായല്‍ നവീകരണം എന്നിവയുടെ പ്രവര്‍ത്തങ്ങളുടെ ഓരോ ഘട്ടവും കൃത്യമായി പരിശോധിക്കണമെന്ന് വി.ടി ബല്‍റാം എം.എല്‍.എ അറിയിച്ചു. നെല്ല് സംഭരണത്തിനുള്ള പി,ആര്.എസ്. സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിന് സ്പെഷ്യല്‍ ഡ്രൈവ് നടത്തണമെ ന്നും എം.എല്‍.എ. അറിയിച്ചു. മേല്‍പ്പാല നിര്‍മാണത്തോടനുബന്ധിച്ച് മലമ്പുഴ ഒലവക്കോട് റോഡ് അടച്ചിട്ടതിനെ തുടര്‍ന്നുള്ള പ്രതിസന്ധി പരിഹരിക്കണമെന്ന് എ പ്രഭാകരന് എം.എല്‍.എ അറിയിച്ചു.
ഭാരതപ്പുഴയുടെ തീരത്ത് അന്യസംസ്ഥാന തൊഴിലാളികള്‍ക്കായി ശുചിമുറി, മാലിന്യ സംസ്ക രണ സംവിധാനം എന്നിവ ഒരുക്കേണ്ടത് അനിവാര്യമാണെന്ന് മുഹമ്മദ് മുഹ്സിന് എം.എല്‍.എ പറഞ്ഞു. ശുചിമുറിമാലിന്യം ഭാരതപ്പുഴയില്‍ ഒഴുക്കുന്നില്ലെന്ന് ഉറപ്പുവരുത്തുന്നതിനുള്ള നടപ ടികള്‍ സ്വീകരിക്കണമെന്ന് എം എല്‍ എ ജില്ലാ കളക്ടറോട് ആവശ്യപ്പെട്ടു. കുടിവെള്ളത്തി നായി പുഴയിലെ ജലം ഉപയോഗിക്കുന്ന തീരപ്രദേശത്തെ ജനങ്ങള്‍ക്ക് ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ നഗരസഭ ഇടപെട്ട് മാലിന്യം തള്ളുന്നവര്‍ക്കെതിരെ പിഴ ചുമത്താന്‍ കൃത്യ മായ ഇടപെടലുണ്ടാവണമെന്നും മുഹമ്മദ് മുഹ്സിന് എം.എല്‍.എ പറഞ്ഞു.
പണി പൂര്‍ത്തിയാക്കിയ പട്ടാമ്പി ശ്മശാനം എത്രയും വേഗം തുറന്നു കൊടുക്കാനും, പട്ടാമ്പി റവ ന്യൂടവറിന്റെ നിര്‍മാണം ആരംഭിക്കാനുള്ള നടപടി സ്വീകരിക്കണമെന്നും എം.എല്‍.എ. ആവശ്യപ്പെട്ടു.അമ്പലപ്പാറ, ലക്കിടി പേരൂര്‍, കടമ്പഴിപ്പുറം, പൂക്കോട്ടുകാവ് പ്രദേശങ്ങളില്‍ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനായി സാങ്കേതിക തടസങ്ങള്‍ക്കപ്പുറം പ്രായോഗിക ഇടപെടലാണ് ആവശ്യമെന്നും നടപടി വേഗത്തിലാക്കണമെന്നും കെ പ്രേംകുമാര്‍ എം.എല്‍.എ. പറഞ്ഞു.
ആലത്തൂര്‍ ഇറിഗേഷന്‍ ക്വാട്ടേഴ്സില്‍ താമസിക്കുന്ന 13 കുടുംബങ്ങള്‍ക്ക് പട്ടയം നല്കല് പട്ടയ ഡാഷ് ബോര്‍ഡില്‍ ഉള്‍പ്പെട്ട വിഷയത്തില്‍ അടിയന്തര നടപടി വേണമെന്ന് ടി.എം ശശി എം.എല്‍.എ അറിയിച്ചു.ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ രമേശ് പിഷാരടി എം.എല്‍.എ, എ.ഡി.എം കെ സുനില്‍കുമാര്‍, ഒറ്റപ്പാലം സബ് കലക്ടര്‍ അന്‍ജീത് സീങ്, ജില്ലാ ആസൂത്രണ ഓഫിസര്‍ ഏലീയാമ്മ നൈനാന്, വിവിധ വകുപ്പ് തല ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
