എടത്തനാട്ടുകര: സ്കൂള്‍ പ്രവേശനോത്സവത്തിന്റെ അവസാനഘട്ട ഒരുക്കങ്ങള്‍ വിലയിരുത്തന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എന്‍.ഷംസുദ്ദീന് എടത്തനാട്ടുകര ഗവ. ഓറിയന്റല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ സന്ദര്‍ശിച്ചു.സ്കൂളിലെത്തിയ മന്ത്രി ജനപ്രതിനിധികള്‍, വിദ്യാര്‍ഥികള്‍, അധ്യാപകര്‍, ശുചീകരണത്തിനായെത്തിയ കുടുംബശ്രീ അഗങ്ങള്‍ എന്നിവരുമായി സംവദിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.ഹബീബുള്ള അന്‍സാരി, ജില്ലാ പഞ്ചായത്ത് അംഗം റഷീദ് ആലായന്‍, ഗ്രാമ പഞ്ചായത്ത് അംഗം നിജോസ് ഒതുക്കുംപുറത്ത്, പി.ടി.എ. പ്രസിഡന്റ് പി. അഹമ്മദ് സുബൈര്‍, എസ്.എം.സി. ചെയര്മാന് നസീര്‍ പടുകുണ്ടില്‍, പ്രധാന അധ്യാപകന് കെ.എ അബ്ദുമനാഫ്, കെ.രാധാകൃഷ്ണന്, പി.ദിവ്യ, പി.അബ്ദുസലാം, മറ്റ് പി.ടി.എ. എസ്.എം.സി. അംഗങ്ങള്‍, അധ്യാപര്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ജി.ഒ.എച്ച്.എസ്. സ്കൂളിലെ പ്രവേശനോത്സവം നാളെ രാവിലെ 10.30-ന് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഉദ്ഘാടനം ചെയ്യുമെന്ന് അധികൃതര്‍ അറിയിച്ചു.
