കോട്ടോപ്പാടം: പുതിയ അധ്യയന വര്‍ഷത്തില്‍ സ്കൂള്‍ തുറക്കുന്നതിന് മുന്നോടിയായി ഭീമനാട് ഗവ. യു.പി. സ്കൂളില്‍ വിദ്യാര്‍ഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള ക്രമീകരണങ്ങളെല്ലാം പൂര്‍ത്തിയാക്കിയതായി അധികൃതര്‍ അറിയിച്ചു. ഇതുസംബന്ധിച്ച് സ്കൂളില്‍ സുരക്ഷാ സമിതി യോഗം ചേര്‍ന്ന് ഒരുക്കങ്ങള്‍ വിലയിരുത്തി. പി.ടി.എ.യുടെ ശ്രമഫലമായി തൊഴിലുറപ്പ് പ്രവര്ത്ത കരുടെ സൗജന്യ സേവനം പ്രയോജനപ്പെടുത്തിയാണ് സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കിയത്.
കെട്ടിടങ്ങളുടെ ക്ഷമത ഉറപ്പുവരുത്തിയതിനൊപ്പം സ്കൂളും പരിസരവും പൂര്‍ണ്ണമായി ശുചീകരി ക്കുകയും ചെയ്തു. കുട്ടികള്‍ക്ക് അപകടമുണ്ടാക്കാവുന്ന വലിയ മരങ്ങളുടെ ശിഖിരങ്ങളെല്ലാം വെട്ടിനീക്കിയിട്ടുണ്ട്. ഇഴജന്തുക്കളുടെ ശല്യം ഒഴിവാക്കാന്‍ സ്കൂള്‍ പരിസരങ്ങളിലെ മാളങ്ങള്‍ പൂര്‍ണ്ണമായി അടച്ചു. ഇവയ്ക്ക് പുറമെ, വൈദ്യുതി-അഗ്നിസുരക്ഷാ സംവിധാനങ്ങള്‍ പരിശോധി ക്കുകയും പ്രശ്നങ്ങള്‍ പരിഹരിക്കുകയും, ജലസംഭരണികള്‍ വൃത്തിയാക്കി കുടിവെള്ള പരി ശോധന നടത്തുകയും ചെയ്തുവെന്ന് അധികൃതര്‍ അറിയിച്ചു.
സ്കൂളില്‍ ചേര്‍ന്ന യോഗം ബ്ലോക്ക് പഞ്ചായത്ത് അംഗം രഞ്ജിത്ത് പോറ്റൂര്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ രജിത രാജു അധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് അംഗം അസീസ് ഭീമനാട് മുഖ്യ പ്രഭാഷണം നടത്തി. നാട്ടുകല്‍ എസ്.ഐ. പി.ജി സദാശിവന് മുഖ്യാതിഥിയായിരുന്നു. പി.ടി.എ. പ്രസിഡന്റ് എം. അബ്ദുല്‍ അസീസ്, സിവില്‍ പൊലിസ് ഓഫിസര്‍ അബ്ദുല്‍ ഷാഹിദ്, പ്രധാന അധ്യാപകന് മുഹമ്മദാലി ചാലിയന്‍, സുരക്ഷാ നോഡല്‍ ഓഫിസര്‍ വിനോദ് ചെത്തല്ലൂര്‍, മറ്റ് പി.ടി.എ., എം.പി.ടി.എ., എസ്.എം.സി. ഭാരവാഹികള്‍, അധ്യാപകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

🚫 ശ്രദ്ധിക്കുക:www.unveilnewser.comഎന്ന ഈ ഓൺലൈൻ പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ ഈ വെബ്സൈറ്റിന്റെ സ്വന്തം ഉത്തരവാദിത്തത്തിലുള്ളതാണ്. ഞങ്ങളുടെ അനുമതിയില്ലാതെ വാർത്തകൾ ഫോട്ടോ എടുത്തോ ഗൂഗിൾ ലെൻസ് (Google Lens / OCR) വഴിയോ കോപ്പി ചെയ്ത് വാട്സ്ആപ്പിലോ മറ്റ് സോഷ്യൽ മീഡിയയിലോ പ്രചരിപ്പിക്കുന്നത് പകർപ്പവകാശ നിയമപ്രകാരം ശിക്ഷാർഹമാണ്. മാന്യമായ മാധ്യമപ്രവർത്തനത്തെ മാനിക്കുക, വാർത്തകൾ ലിങ്ക് സഹിതം നേരിട്ട് ഷെയർ ചെയ്യുക.