അലനല്ലൂര്‍: അലനല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്കില്‍ നിന്നും വിരമിക്കുന്ന കെ.സി രമണിക്ക് ബാങ്ക് ഭരണസമിതിയും ജീവനക്കാരും ചേര്‍ന്ന് യാത്രയയപ്പും സഹകാരി സംഗമവും സംഘടിപ്പി ച്ചു. ബാങ്ക് ഓഡിറ്റോറിയത്തില്‍ നടന്ന യോഗം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.ഹബീബുള്ള അന്‍സാരി ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് പി.പി.കെ മുഹമ്മദ് അബ്ദുറഹിമാന് അധ്യ ക്ഷനായി. എന്‍.കെ നാരായണന്‍കുട്ടി മുഖ്യപ്രഭാഷണം നടത്തി. ബാങ്ക് സെക്രട്ടറി പി. ശ്രീനിവാസന്, വി.അബ്ദുള്ള, കെ.എ സുദര്ശനകുമാര്, പി.പ്രജീഷ്, വി.അബ്ദുള്‍ സലീം, ടി. രാജകൃഷ്ണന്, ടി.വി സെബാസ്റ്റ്യന്‍ എന്നിവര്‍ സംസാരിച്ചു.
