മണ്ണാര്‍ക്കാട്: തെങ്കര വാളാക്കരയില് കുളത്തിലകപ്പെട്ട വിദ്യാര്‍ഥി മുങ്ങിമരിച്ചു. വാളാക്കര കൊളവള്ളി സതീഷിന്റെ മകാന്‍ അക്ഷയ് (18) ആണ് മരിച്ചത്. ശനിയാഴ്ച രാത്രിയില്‍ സുഹൃ ത്തുക്കള്‍ക്കൊപ്പം വാളാക്കരയിലെ പൊതുകുളത്തില്‍ കുളിക്കാനിറങ്ങിയപ്പോഴായിരുന്നു അപകടം. നാട്ടുകാരെത്തി അക്ഷയിനെ വെള്ളത്തില്‍ നിന്നും പുറത്തെടുത്ത് ഉടന്‍ വട്ടമ്പലത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ഇക്കഴിഞ്ഞ പ്ലസ്ടു പരീ ക്ഷയില്‍ മികച്ച വിജയം നേടി തുടര്‍ പഠനത്തിന് തയാറെടുക്കുന്നതിനിടെയാണ് വിദ്യാര്‍ഥിയെ മരണം തട്ടിയെടുത്തത്. അമ്മ: റിദ. സഹോദരന്: അജയ്.