മണ്ണാര്‍ക്കാട്: കെ.എസ്.ആര്.ടി.സി. ബസുകളില്‍ സ്ത്രീകള്‍ക്കായി സര്‍ക്കാര്‍ പ്രഖ്യാപിച്ച സൗജ ന്യയാത്രാ സൗകര്യം എല്ലാ ജില്ലകളിലെയും സാധാരണക്കാരായ സ്ത്രീകള്‍ക്ക് ഒരുപോലെ ലഭ്യ മാക്കാന് നടപടികള്‍ സ്വീകരിക്കണമെന്ന് മണ്ണാര്‍ക്കാട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനയായ ഹ്യൂമണ്‍ ഡെവലപ്മെന്റ് ആന്‍ഡ് എന്‍വയോണ്‍മെന്റല്‍ പ്രൊട്ടക്ഷന്‍ ഫൗണ്ടേ ഷന് (എച്ച്.ഡി.ഇ.പി.) ഫൗണ്ടേഷന് ആവശ്യപ്പെട്ടു.
കെ.എസ്.ആര്.ടി.സി. സര്‍വീസുകള്‍ പരിമിതമായ ജില്ലകളിലെ സ്ത്രീകള്‍ക്ക് യാത്രാ ആനുകൂ ല്യം ഉറപ്പാക്കാന്‍ അത്തരം പ്രദേശങ്ങളില്‍ ‘പിങ്ക് ബസ്’ പോലെയുള്ള പ്രത്യേക സര്‍വീസുകള്‍ ആരംഭിക്കണം. കൂടാതെ, സൗജന്യയാത്രയുള്ള ബസുകളില്‍ ഗര്‍ഭിണികള്‍ ഒഴികെയുള്ള സീറ്റു സംവരണം എടുത്തുകളയണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. ഇതുമൂലം വരുമാനനഷ്ടം നേരിടേണ്ടി വരുന്ന സ്വകാര്യ ബസ് സര്‍വീസുകളെ സംരക്ഷിക്കുന്നതിനായി സര്‍ക്കാര്‍ നികുതി ഇളവ് അനു വദിക്കണം. ഇക്കാര്യങ്ങള്‍ ഗതാഗത വകുപ്പ് മന്ത്രിയെ നേരില്‍ക്കണ്ട് ബോധ്യപ്പെടുത്തുമെന്നും ഭാരവാഹികള്‍ പറഞ്ഞു.
സുപ്രീം കോടതി വിധി നടപ്പാക്കാന്‍ യോഗം ചേരണം
അക്രമകാരികളായ തെരുവ് നായ്ക്കളില്‍ നിന്ന് പൊതുജനങ്ങളെ സംരക്ഷിക്കാന്‍ തദ്ദേശ സ്ഥാ പനങ്ങള്‍ക്ക് നടപടിയെടുക്കാമെന്ന സുപ്രീം കോടതിയുടെ വിധി നടപ്പാക്കാന്‍ പഞ്ചായത്ത്-നഗരസഭ-കോര്പ്പറേഷന് അധികൃതര്‍ അടിയന്തര വാര്‍ഡ്/കൗണ്‍സില്‍ യോഗങ്ങള്‍ വിളിച്ചുചേ ര്ക്കണം. വിധി വന്ന് ദിവസങ്ങള്‍ കഴിഞ്ഞിട്ടും അക്രമകാരികളായ നായ്ക്കളെ ദയാവധം ചെയ്യു ന്നതിനോ ഉന്മൂലനം ചെയ്യുന്നതിനോ ഉള്ള കൃത്യമായ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല. ഈ സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ആരെയാണ് സമീപിക്കേണ്ട തെന്ന കാര്യത്തില്‍ വ്യക്തതയില്ലെന്ന് സംഘടന ചൂണ്ടിക്കാട്ടി. നിയമം വേഗത്തില്‍ നടപ്പാക്കാന്‍ ആവശ്യപ്പെട്ട് മുഖ്യമന്ത്രി, തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എന്നിവര്‍ക്കും എല്ലാ തദ്ദേശ സ്ഥാപന ങ്ങള്‍ക്കും എച്ച്.ഡി.ഇ.പി. ഹര്‍ജി നല്‍കും.
രാജ്യത്തെ ജനങ്ങളുടെ സുരക്ഷയ്ക്കായി സുപ്രീം കോടതിയില്‍ നടന്ന ഈ നിയമപോരാട്ടത്തില്‍ മണ്ണാര്‍ക്കാട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എച്ച്.ഡി.ഇ.പി ഫൗണ്ടേഷനും കക്ഷി ചേര്‍ന്നിരുന്നു .എച്ച്.ഡി.ഇ.പിക്ക് വേണ്ടി ട്രസ്റ്റി അംഗം അഡ്വ. ജുനൈദ് പാടത്ത്, സഹപ്രവര്ത്തകന് കെ.പി. സിംഗ് എന്നിവരാണ് സുപ്രീം കോടതിയില്‍ കക്ഷി ചേര്‍ന്നതെന്നും മാനേജിങ് ട്രസ്റ്റി അംഗങ്ങളാ യ അബ്ദുല്‍ ഹാദി അറയ്ക്കല്‍, അന്‍വര്‍ ചൂരിയോട് എന്നിവര്‍ പറഞ്ഞു.

വാര്‍ത്ത കോപ്പി ചെയ്യുന്നവര്‍ക്കുള്ള മുന്നറിയിപ്പ്
🚫 ശ്രദ്ധിക്കുക: www.unveilnewser.com എന്ന ഈ ഓൺലൈൻ പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ ഈ വെബ്സൈറ്റിന്റെ സ്വന്തം ഉത്തരവാദിത്തത്തിലുള്ളതാണ്. ഞങ്ങളുടെ അനുമതിയില്ലാതെ വാർത്തകൾ ഫോട്ടോ എടുത്തോ ഗൂഗിൾ ലെൻസ് (Google Lens / OCR) വഴിയോ കോപ്പി ചെയ്ത് വാട്സ്ആപ്പിലോ മറ്റ് സോഷ്യൽ മീഡിയയിലോ പ്രചരിപ്പിക്കുന്നത് പകർപ്പവകാശ നിയമപ്രകാരം ശിക്ഷാർഹമാണ്. മാന്യമായ മാധ്യമപ്രവർത്തനത്തെ മാനിക്കുക, വാർത്തകൾ ലിങ്ക് സഹിതം നേരിട്ട് ഷെയർ ചെയ്യുക.