മണ്ണാര്‍ക്കാട്: സി.ഐ.ടി.യു. സ്ഥാപകദിനത്തോടനുബന്ധിച്ച് മണ്ണാര്‍ക്കാട് സി.ഐ.ടി.യു. ഡിവി ഷന് കമ്മിറ്റി തൊഴിലാളി സംഗമവും പ്രകടനവും സംഘടിപ്പിച്ചു. റൂറല്‍ ബാങ്ക് ഓഡിറ്റോറിയ ത്തില്‍ നടന്ന തൊഴിലാളി സംഗമം ജില്ലാ സെക്രട്ടറി എം.ഹംസ ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റി അംഗം ഹക്കീം മണ്ണാര്‍ക്കാട് അധ്യക്ഷനായി. ഡിവിഷന് സെക്രട്ടറി കെ.പി മസൂദ്, മറ്റുജില്ലാ കമ്മിറ്റി അംഗങ്ങളായ കെ.കുമാരന്, പി.ദാസന്, എം.കൃഷ്ണകുമാര്‍, പ്രശോഭ് തുടങ്ങിയവര്‍ സം സാരിച്ചു.
