മണ്ണാര്‍ക്കാട്: വിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങള്‍ സമയബന്ധിതമായി പരിഹരിക്കുമെന്ന് പൊതുവിദ്യഭ്യാസ-ന്യൂനപക്ഷക്ഷേമ വകുപ്പ് മന്ത്രി എന്‍.ഷംസുദ്ദീന് പറഞ്ഞു. കെ.എസ്.ടി.യു. മണ്ണാര്‍ക്കാട് ഉപജില്ലാ പ്രവര്‍ത്തക കണ്‍വെന്‍ഷനും വിദ്യാഭ്യാസ മന്ത്രിക്കുള്ള സ്വീകരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അക്കാദമിക ഗുണനിലവാരം മെച്ചപ്പെടുത്തി പൊതുവിദ്യാഭ്യാസ രംഗം ലോകോത്തര നിലവാ രത്തിലേക്കുയര്ത്താന് കൂട്ടായ പരിശ്രമം അനിവാര്യമാണ്. വിദ്യാഭ്യാസ മേഖലയുടെ ശാക്തീ കരണത്തിന് അധ്യാപക സമൂഹത്തിന്റെ ഉറച്ച പിന്തുണ ഉണ്ടാകണമെന്നും അദ്ദേഹം കൂട്ടിച്ചേ ര്‍ത്തു. കോടതിപ്പടി ഡോറോ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ ഉപജില്ലാ പ്രസിഡന്റ് സലീം നാലകത്ത് അധ്യക്ഷനായി.സംസ്ഥാന ട്രഷറര്‍ സിദ്ദീഖ് പാറോക്കോട് മുഖ്യപ്രഭാഷണം നടത്തി.
സെക്രട്ടറി നാസര്‍ തേളത്ത്, ജില്ലാ പ്രസിഡന്റ് കെ.പി.എ സലീം, ജനറല്‍ സെക്രട്ടറി ടി. ഷൗക്കത്തലി, സംസ്ഥാന സെക്രട്ടറിയേറ്റംഗം സി.എച്ച് സുല്‍ഫിക്കറലി, ഉപജില്ലാ ജനറല്‍ സെക്രട്ടറി പി. മുഹമ്മദലി, മുസ്ലിം ലീഗ് മണ്ഡലം പ്രസിഡന്റ് റഷീദ് ആലായന്‍, ജനറല്‍ സെക്രട്ടറി ഹുസൈന് കോളശ്ശേരി, കെ.എസ്.പി.എല്‍. ജില്ലാ ജനറല്‍ സെക്രട്ടറി ഹമീദ് കൊമ്പത്ത്, എ.ഇ.ഒ. സി.അബൂബക്കര്‍,സത്താര്‍ താണിയന്‍, സി.പി ഷിഹാബുദ്ദീന്, പി. ഹംസ, കെ.എച്ച്.ഫഹദ്, കെ.എം.സാലിഹ,പി.കെ.നൗഷാദ്, മുനീര്‍ താളിയില്‍, ടി.കെ.സലാം തുടങ്ങിയവര്‍ സംസാരിച്ചു.
