അലനല്ലൂര്‍ പഞ്ചായത്തിലെ വട്ടമണ്ണപ്പുറം അണയംങ്കോട് അങ്കണവാടിയില്‍ പ്രവേശനോത്സവം വാര്‍ഡ് മെമ്പര്‍ ജമീല നാസര്‍ ഉദ്ഘാടനം ചെയ്തു. പി.അബ്ദുള്ള കോയ അധ്യക്ഷനായി. വിജയകുമാരി ടീച്ചര്‍,ഷാഹിദ ഉമ്മര്‍കോയ, പി.മുഹമ്മദ് സിബിത്ത്, സി. ഹബീബുള്ള മാസ്റ്റര്‍, റസാഖ് മംഗലത്ത്, റെജു കാപ്പില കത്ത്, പി.ഹസനത്ത്, പി.അനീസ, എന്‍.നുസറത്ത് എന്നിവര്‍ സംസാരിച്ചു. അങ്കണവാടിയില്‍ നിന്നും ഉയര്‍ന്ന ക്ലാസിലേക്ക് പോകുന്ന കുട്ടികളെ മൊമെന്റോ സമ്മാനിച്ച് യാത്രയയപ്പ് നല്കി.തുടര്‍ന്ന് മധുരവിതരണവുമുണ്ടായി.
